ഗ്രാസിയ 125 മോഡലിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട.പുതുക്കിയ വില നിര്‍ണയം അനുസരിച്ച് 1,100 രൂപ വരെയാണ് ഗ്രാസിയക്കായി ഇനി അധികം മുടക്കേണ്ടത്.ഹോണ്ട ഗ്രാസിയ 125 ഡ്രം, ഡിസ്ക്ക് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ബേസ് മോഡലിന് 903 രൂപ ഉയര്‍ന്ന് 74,815 രൂപയായി എക്സ്ഷോറൂം വില. അതേസമയം സ്‌കൂട്ടറിന്റെ ഡിസ്ക്ക് പതിപ്പിന് 1,162 രൂപ കൂടി 82,140 രൂപയായി വില.
6000 rpm-ല്‍ പരമാവധി 8.25 bhp കരുത്തും 5000 rpm-ല്‍ 10.3 Nm torque ഉം വികസിപ്പിക്കാന്‍ പ്രാപ്‌തമാണ് ഹോണ്ട ഗ്രാസിയയുടെ ഈ 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍. സിവിടിയാണ് സ്‌കൂട്ടറിലെ ട്രാന്‍സ്മിഷന്‍.6000 rpm-ല്‍ പരമാവധി 8.25 bhp കരുത്തും 5000 rpm-ല്‍ 10.3 Nm torque ഉം വികസിപ്പിക്കാന്‍ പ്രാപ്‌തമാണ് ഹോണ്ട ഗ്രാസിയയുടെ ഈ 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍. സിവിടിയാണ് സ്‌കൂട്ടറിലെ ട്രാന്‍സ്മിഷന്‍.