കോവിഡ് വൈറസിന്റെ രണ്ടാം വരവ് തടയുന്നതിന്റെ ഭാഗമായി അപ്രതീക്ഷിതമായി യാത്രകള്‍ റദ്ദായിപ്പോയവര് ഉള്‍െപ്പടെയുള്ള പ്രവാസികള്‍ ഇത്തവണ പ്രവാസലോകത്തെ സ്വന്തം ഇടങ്ങളില്‍ ക്രിസ്മസ് ആേഘാഷിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് സൗദിയില്‍ ഇത്തവണ ക്രിസ്മസ് ആഘോഷിക്കാനുള്ളതെല്ലാം കടകളില്‍ ലഭ്യമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.2016 മുതല്‍ തുടങ്ങിയ മാറ്റം ഇത്തവണ ഏറെ പ്രകടമായിരുന്നുവെന്ന് അനുഭവസ്ഥര്‍ വിവരിക്കുന്നു. റിയാദിലെ ഒരു ഗിഫ്റ്റ് ഷോപ്പില്‍ ക്രിസ്മസ് മരങ്ങളും അലങ്കാരങ്ങളും, സാന്താക്ലോസ് വസ്ത്രങ്ങള്‍, ടിന്‍സല്‍, ആഭരണങ്ങള്‍ എന്നിവ ലഭ്യമായിരുന്നു.
ഒരു വര്‍ഷത്തോളമായ കോവിഡ് പ്രതിസന്ധിക്ക് പരിഹാരമാവുകയും നാട്ടില്‍ പോയി കുടുംബങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ പദ്ധതി തയാറാക്കുകയും ചെയതവര്‍ അപ്രതീക്ഷിത വിമാന റദ്ദാക്കലില്‍ കുടുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍, ഇത്തവണ ക്രിസ്മസ് സൗദിയിലെ വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചകൂടിയായതോടെ പരിമിതികള്‍ക്കുള്ളിലും പ്രാര്‍ഥനകളും ആഘോഷങ്ങളും അധികം പേരും മുടക്കിയില്ല. സുഹൃത്തുക്കളും കുടുംബങ്ങളും ചേര്‍ന്ന് വീടുകളില്‍തന്നെ ആഘോഷങ്ങള്‍ ഗംഭീരമാക്കി. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഹോട്ടലുകളും ക്രിസ്മസ് പ്രമാണിച്ച് പ്രത്യേക വിഭവങ്ങള്‍ ഒരുക്കി ആഘോഷങ്ങളെ സമ്പന്നമാക്കി.
സാധാരണയായി ക്രിസ്മസ് സമയത്ത് കുടുംബവുമൊത്ത് ആഘോഷിക്കാന്‍ താന്‍ നാട്ടിലേക്കു പോവുകയായിരുന്നു പതിവെന്നും എന്നാല്‍ ഇത്തവണ സൗദിയില്‍തന്നെ ആഘോഷിക്കാന്‍ നിര്‍ബന്ധിതയായെന്നും റിയാദില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ പൗര ജെറുവല് ട്രിനിഡാഡ് പറഞ്ഞു. വീട്ടിലേക്ക് വിഡിയോ കാള്‍ ചെയ്തും നല്ല റസ്റ്റാറന്റില്‍നിന്ന് ഭക്ഷണം കഴിച്ചും താന്‍ ഈ കാലത്തെ സന്തോഷപ്രദമാക്കുമെന്നും അവര്‍ പറഞ്ഞു.തന്നെപ്പോലെ സമാന അനുഭവമുള്ളവരെയും ആഘോഷങ്ങളില്‍ പങ്കാളികളാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബറോടെ കോവിഡ് പ്രതിസന്ധി അയയുമെന്ന പ്രതീക്ഷയിലായിരുന്നു അധികംപേരും.
മാസങ്ങള്‍ നീണ്ട വേര്‍പിരിയലിനും ഒറ്റപ്പെടലിനുംശേഷം പുനഃസമാഗമം സ്വപ്നംകാണുകയായിരുന്നു അവര്‍. എന്നാല്‍, ലോകാരോഗ്യ സംഘടന നിലവിലെ അവധിക്കാലത്ത് കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത വളരെ കൂടുതലാെണന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.അതുകൊണ്ടുതന്നെ അനാവശ്യ യാത്രകളും സമ്മേളനങ്ങളും ഒഴിവാക്കണമെന്നും വിദഗ്ധര്‍ ഉപദേശിച്ചിരുന്നു.മലയാളി കുടുംബങ്ങളും ഈ പ്രതിസന്ധികാലങ്ങളിലും ആഹ്ലാദത്തോടെ ക്രിസ്മസ് ആഘോഷിക്കുകതെന്ന ചെയ്തു. െഹെപ്പര് മാര്‍ക്കറ്റുകള്‍ കിസ്മസ് മുന്നില്‍കണ്ട് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നതും കുടുംബങ്ങള്‍ക്ക് സഹായകമായി.