സൂരറൈ പോട്ര് ഹിന്ദിയിലേക്ക്

തമിഴ് നടൻ സൂര്യയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സൂരറൈ പോട്ര്. ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് ഒ.ടി.ടി റിലീസായാണ്. ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയത് മലയാളികളുടെ സ്വന്തം അപർണ ബാലമുരളിയായിരുന്നു. ഈ ചിത്രത്തിലെ മാര എന്ന കഥാപാത്രത്തിലൂടെ സൂര്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടെ ബൊമ്മി എന്ന നായികാ കഥാപാത്രത്തെ മികവുറ്റതാക്കി തീർക്കാൻ അപർണയ്ക്കും കഴിഞ്ഞു.

സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ് ഇപ്പോൾ. ഹിന്ദി പതിപ്പും സുധ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സൂരറൈ പോട്ര് നിര്‍മ്മിച്ച 2 ഡി എന്റര്‍ടൈന്‍മെന്റും അബുണ്ടാന്റിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ്. ഈ ചിത്രം എയർ ഡെക്കാൻ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ഉർവ്വശി, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളെ അവതരിപ്പിച്ചു.

ഇത്രയും നല്ലൊരു ചിത്രത്തിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടപ്പെട്ടതിന്റെ നിരാശ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. മാരന്റെ ഭാര്യയായി എത്തി അപര്‍ണ ബാലമുരളി തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് നടത്തിയത്. മഹേഷിന്റെ പ്രതികാരത്തിനും സണ്‍ഡേ ഹോളിഡേക്കും ശേഷം ഏറ്റവും മികച്ച പ്രകടനമാണ് അപർണ കാഴ്ചവെച്ചത്. സൂര്യയുടെ അമ്മയുടെ റോളില്‍ ഉര്‍വശി ഒരിക്കല്‍ കൂടി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

Related posts