നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കെയായി തിളങ്ങുന്ന മലയാളികളുടെ പ്രിയ താരമാണ് ഹിമ ശങ്കര്‍. ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ ഹിമ മത്സരാർത്ഥിയായി എത്തിയിരുന്നു. ഹിമ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയും ഭയവും ഇല്ലാത്ത നടിയാണ്. അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പേഴ്‌സണല്‍ ട്രെയിനിംഗ് നല്‍കുകയാണ് താരം ഇപ്പോള്‍. ഈ പേഴ്‌സണല്‍ ട്രെയിനിംഗ് ക്ലാസ് ആയിരുന്നു ലോക്ക്ഡൗണ്‍ സമയത്തെ തന്റെ പ്രധാന വരുമാനം എന്നും താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി പേഴ്‌സണല്‍ ട്രെയിനിംഗ് ആണ്. അഭിനയിക്കാന്‍ താല്പര്യം ഉള്ളവര്‍ക്കും അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അഭിനയിക്കാന്‍ അറിയാത്തവര്‍ക്കും കോണ്‍ഫിഡന്‍സ് ഉണ്ടാക്കികൊടുക്കലും മറ്റുമാണ് ലോക്ഡൗണിലെ പ്രധാന ജോലിയും വരുമാനവും. കുറച്ചു പേര് അവരുടെ ടെന്‍ഷന്‍ മാറ്റാന്‍ രഹസ്യമായി ട്രെയിനിംഗ് എടുത്തിട്ടുണ്ട്. അതിനു പറ്റിയ ഒരു നല്ല ഉപാധി തന്നെയാണ് തീയേറ്റര്‍. ജീവിതത്തിലെ പല ഘട്ടങ്ങളിലും ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അഭിനയം വളരെ ഈസി ആയി പറഞ്ഞു കൊടുക്കാന്‍ കഴിയുന്നത് എന്ന് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
കേള്‍ക്കുമ്പോള്‍ ഈസി ആയി തോന്നാം. പക്ഷേ അതിനു പിറകില്‍ ഒരുപാട് വര്‍ഷത്തെ ത്യാഗങ്ങളും ഒബ്‌സര്‍വേഷനും ഉണ്ട്. ഇഷ്ടമുള്ള വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലം ആണ് ഇത്ര സിംപിള്‍ ആയി നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്. എന്റെ കയ്യിലുള്ള ട്രെയിനിംഗ് എക്‌സ്പീരിയന്‍സ്, അത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റം തന്നെയാണ് എന്റെ കോണ്‍ഫിഡന്‍സ്. അത് മനസ്സിലാകുന്നവര്‍ എന്റെ ക്ലാസ്സില്‍ ഇരുന്നിട്ടുള്ളവര്‍ തന്നെ ആണ്. അവരോട് ചോദിക്കുക. ഞാന്‍ ഒരു ഓണ്‍ലൈന്‍ ആക്ടിംഗ് ക്ലാസ്സ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുകയാണ്. ഫീസ് ഉണ്ട്. ഒപ്പം ഒരു റിലാക്സേഷൻ സെഷൻ അവശ്യം ഉള്ളവര്‍ക്ക് മാത്രം. ഇന്‍ബോക്‌സ് വഴി അന്വേഷിക്കുന്നവര്‍ ഇത് ഒരു പരസ്യം ആയി എടുക്കണം. എന്നെ അറിയുന്നവരും, എന്റെ ക്ലാസ്സില്‍ ഇരുന്നിട്ടുള്ളവരും സപ്പോര്‍ട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല. ഇത് അഹങ്കാരം അല്ല കേട്ടോ, ആത്മവിശ്വാസം ആണ് എന്നും താരം കുറിച്ചു.