വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതകൾ എന്ന കിരീടം ഹീറോ മോട്ടോർകോർപ് ന് സ്വന്തം ആണ്. ഇപ്പോഴിതാ 10 കോടി വാഹനങ്ങൾ എന്ന റെക്കോർഡും ഹീറോയ്ക്ക് തന്നെ. തുടർച്ചയായി 2 പതിറ്റാണ്ടിലെ മികച്ച വാഹന നിർമ്മാതാക്കൾ ആണ് ഹീറോ. ഹീറോയുടെ ഹരിദ്വാറിലെ നിർമാണ ശാലയിൽ നിന്ന് പുറത്തിറക്കിയ എക്സ്ട്രീം 160 R ആണ് 10 കോടി തികച്ച വാഹനം. ജനുവരി ഇരുപത്തിയൊന്നോട് കൂടി ഹീറോയുടെ വളർച്ചയിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ പത്തു കോടി റെക്കോർഡ്. കഴിഞ്ഞ 20 വർഷമായി വാഹനനിർമാതാക്കളിൽ മുൻപന്തിയിൽ ആണ് ഹീറോ. ഹീറോയുടെ വളർച്ചയിലെ ഒരു നിർണായക ഘട്ടം എന്നും പറയാം. കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ആണ് 5 കോടി വാഹനങ്ങൾ പുറത്തിറങ്ങിയത്.
പത്തു കോടി നാഴികക്കല്ല് പിന്നിട്ടതിന്റെ സ്മരണയ്ക്കായി ന്യൂ ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിലെ ഫാക്ടറിയിൽ നിന്ന് ആറ് സെലിബ്രേഷൻ എഡിഷൻ വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹീറോ മോട്ടോർ കോർപ്പ് ചെയർമാൻ പവന് മുഞ്ജൽ അറിയിച്ചു. ഈ പത്തു കോടി റെക്കോർഡിൽ
ലോകമെങ്ങുമുള്ള തങ്ങളുടെ ഉപഭോക്തൃ സമൂഹത്തിൽ മൂല്യാധിഷ്ഠിതമായ വാഹന സംസ്കാരത്തിന് അടിത്തറ പാകിയിരിക്കുകയാണ് ഹീറോ . കൂടാതെ ഗവേഷണ വിഭാഗം , നിർമാണ സംവിധാനം , വിൽപന എന്നിവയിലൂടെ സാമ്പത്തിക രംഗത്തെ വികാസത്തിന് നിർണായക ശക്തിയാകുകയാണ് ഹീറോ മോട്ടോർകോർപ്.
സ്‌പ്ലെൻഡർ പ്ലസ്, എക്സ്ട്രീം 160R, പാഷൻ പ്രൊ, ഗ്ലാമർ എന്നീ മോട്ടോർ സൈക്കിളുകളും ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 എന്നീ സ്കൂട്ടറുകളുമാണ് പത്ത് കോടി വാഹനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ സ്മരണക്കായി പ്രത്യേക സെലിബ്രേഷൻ എഡിഷൻ ആയി ഗുരുഗ്രാമിലെ നിന്നും ഹീറോ പുറത്തിറക്കുന്നത്. ഈ ഫെബ്രുവരിയിൽ തന്നെ ഇവ വിപണിയിൽ എത്തും.നിലവിൽ ഇന്ത്യയ്ക്ക് പുറത്തു ഏഷ്യ , ആഫ്രിക്ക , middle ഈസ്റ്റ് , സെൻട്രൽ അമേരിക്ക തുടങ്ങി നാല്പത്തിലധികം രാജ്യങ്ങളിൽ ഹീറോ മോട്ടോർ കോർപ്പ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കളെയും, ഡീലർമാരെയും, നിക്ഷേപകരെയും, വിതരണക്കാരെയും, ജീവനക്കാരെയും അഭിസംബോധന ചെയ്തു സംസാരിക്കുന്ന വേളയിൽ മുഞ്ജൽ ഹീറോ മോട്ടോർ കോർപ്പിന്റെ അടുത്ത അഞ്ചു വർഷത്തെ വികസന പദ്ധതികൾ വിശദീകരിച്ചു. ഇത് പ്രകാരം വരും വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ആണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്.
ലോകത്തെങ്ങാനുമുള്ള സാന്നിധ്യം ഉറപ്പിക്കുന്നത് കൂടാതെ ഫ്യൂവൽ എഫിഷ്യൻസി വർദ്ധിപ്പിക്കുന്നതിലൂടെയും ഗ്രീൻ ഫെസിലിറ്റികൾക്ക് കൂടുതൽ പ്രാധാന്യം നല്കുന്നതിലൂടെയും കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഹീറോ തുടരും.വരും വർഷങ്ങളിൽ ഓരോ വർഷവും പത്തു പുതിയ മോഡലുകൾ ഹീറോ പുറത്തിറക്കും. ഇതിൽ നിലവിലുള്ള വാഹങ്ങളുടെ പുതുക്കിയ മോഡലുകളും ഉണ്ടാകുമെന്ന് മുഞ്ജൽ അറിയിച്ചു.