നിങ്ങളുടെ ഈ ആഴ്ചയിലെ സമ്പൂർണ നക്ഷത്രഫലം ഇതാ, ജനുവരി 24 – 30

stars

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും:

ഈയാഴ്ച മേടക്കൂറുകാര്‍ക്ക് പ്രണയകാര്യങ്ങളില്‍ പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാല്‍ പ്രണയകാര്യങ്ങളില്‍ വിചാരിക്കാത്ത ചില തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. പൊതുവേ അനുകൂലമായിരിക്കും. എന്നാല്‍ കണ്ടകശനി തുടരുന്നതിനാല്‍ ജോലിയില്‍ ചെറിയ തോതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതായി തോന്നും. ആഴ്ചയുടെ ആദ്യപകുതിയില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. രണ്ടാംപകുതിയില്‍ തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്‍ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച ഇടവക്കൂറുകാര്‍ക്ക് പൊതുവേ ഗുണകരമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. പ്രണയകാര്യങ്ങളില്‍ തികച്ചും അനുകൂലമായ അനുഭവങ്ങളാണ് ഉണ്ടാകുക. വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടക്കും. അസൂയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏശില്ല. പ്രതിസന്ധികളെയെല്ലാം മറികടക്കാന്‍ കഴിയും. പ്രണയപങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണയുമെല്ലാം മാറിക്കിട്ടും. ആഴ്ചയുടെ ആദ്യദിവസങ്ങളില്‍ മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ തികച്ചും നല്ല ഫലങ്ങള്‍ അനുഭവപ്പെടും. വരുമാനവര്‍ധനയ്ക്കുള്ള പുതിയ വഴികള്‍ കണ്ടെത്താന്‍ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

deepam
deepam

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

ഈയാഴ്ച മിഥുനക്കൂറുകാര്‍ക്ക് പൊതുവേ ഗുണദോഷ മിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ചില ദിവസങ്ങളില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതായി തോന്നും. പങ്കാളിയില്‍ നിന്നു നല്ല അനുഭവങ്ങള്‍ നിലനിര്‍ത്താന്‍ കഴിയും. പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും. വിചാരിക്കുന്ന കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താനും സാധിക്കും.കൂടുതല്‍ യാത്ര വേണ്ടിവരും. ചെലവു കൂടും. എങ്കിലും ജോലിരംഗത്തു കൂടുതല്‍ അംഗീകാരം നേടിയെടുക്കാന്‍ കഴിയും. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മനസ്സിനു സ്വസ്ഥത കുറയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകള്‍ ഫലവത്താവാം. ബുധനാഴ്ച രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മുതല്‍ പ്രതികൂലം. കാര്യപരാജയം, കലഹം, അഭിമാനക്ഷതം, ശത്രുശല്യം ഇവ കാണുന്നു. ശനിയാഴ്ച മുതല്‍ അനുകൂലം. കാര്യവിജയം കാണുന്നു.

കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):

ഈയാഴ്ച കര്‍ക്കടകക്കൂറുകാര്‍ക്ക് പൊതുവേ ദൈവാനുഗ്രഹം അനുഭവപ്പെടും. കണ്ടകശനി തുടരുന്നതിനാല്‍ ചില ദിവസങ്ങളില്‍ ശരീരസുഖം കുറയും. ചെലവു കൂടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോഗ്യം മെച്ചപ്പെടും. പൊതുവേ അനുകൂലമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കണ്ടകശനി തുടരുന്നതിനാല്‍ ചില ദിവസങ്ങളില്‍ കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ അനുഭവപ്പടുന്നതായി തോന്നും. എങ്കിലും ദൈവാനുഗ്രഹത്താല്‍ തടസ്സങ്ങളെയെല്ലാം മറികടക്കാന്‍ കഴിയും. കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടക്കും.
കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തില്‍ ചെറിയ തോതില്‍ വര്‍ധനയുണ്ടാകും. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ പ്രതികൂലം. കാര്യതടസ്സം, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. ബുധനാഴ്ച രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ശനിയാഴ്ച മുതല്‍ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം ഇവ കാണുന്നു.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):

ഈയാഴ്ച ചിങ്ങക്കൂറുകാര്‍ക്ക് പൊതുവേ ഗുണദോഷ മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങളില്‍ തികച്ചും അനുകൂലമായ അനുഭവങ്ങളാണ് ഉണ്ടാകുക.പങ്കാളിയില്‍ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. നല്ല വാക്കുകള്‍ കൊണ്ട് പ്രണയപങ്കാളിയുടെ മനസ്സു കീഴടക്കാന്‍ കഴിയും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കാന്‍ സാധിക്കും. ആഗ്രഹങ്ങള്‍ നടക്കാം. തൊഴിലന്വേഷണങ്ങള്‍ ഫലവത്താവാം. യാത്രകള്‍ വിജയിക്കാം. ബുധനാഴ്ച രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മുതല്‍ പ്രതികൂലം. കാര്യതടസ്സം, അലച്ചില്‍, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. ശനിയാഴ്ച മുതല്‍ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആരോഗ്യപ്രശ്നങ്ങളില്‍ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കാന്‍ ഇടയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിചാരിച്ച കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കൂടുതല്‍ കാലതാമസം അനുഭവപ്പെടും. വരുമാന വര്‍ധനയ്ക്ക് സാധ്യതയുണ്ട്.

pooja
pooja

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്ച കന്നിക്കൂറുകാര്‍ക്ക് പൊതുവേ ഗുണ ഫലങ്ങള്‍ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. രോഗാരിഷ്ടങ്ങളില്‍ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്താല്‍ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുും. ജോലിരംഗത്തു കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. സാമ്ബത്തികമായും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. കടബാധ്യതകളില്‍ ചിലത് വീട്ടാന്‍ കഴിയും. കാര്യങ്ങള്‍ വലിയ പ്രതിസന്ധികളില്ലാതെ കടന്നുപോകും. പുതിയ സുഹൃദ്ബന്ധം ആരംഭിക്കാന്‍ സാധിക്കും. ദൈവാനുഗ്രഹമുള്ളതിനാല്‍ പ്രണയകാര്യങ്ങളിലെ പ്രശ്നങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്‍ കഴിയും. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തൊഴിലന്വേഷണങ്ങള്‍ ഫലവത്താവാം. യാത്രകള്‍ വിജയിക്കാം. ശനിയാഴ്ച മുതല്‍ പ്രതികൂലം. കാര്യതടസ്സം, അലച്ചില്‍, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാര്‍ക്ക് ഗുണ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയില്‍ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങള്‍ അനുകൂലമാകും. പ്രണയകാര്യങ്ങളില്‍ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഉണ്ടാകുക. തടസ്സങ്ങളെല്ലാം മാറിക്കിട്ടും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. മനസ്സിന്റെ സ്വസ്‌ഥത നിലനിര്‍ത്താന്‍ കഴിയും. പങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീര്‍ക്കാന്‍ കഴിയും. പുതിയ സൗഹൃദബന്ധങ്ങള്‍ ആരംഭിക്കാന്‍ കഴിയും. തിങ്കളാഴ്ച പകല്‍ ഒരു മണി വരെ പ്രതികൂലം. കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ ഗുണദോഷസമ്മിശ്രം. കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം ഇവ കാണുന്നു. ബുധനാഴ്ച രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തൊഴിലന്വേഷണങ്ങള്‍ ഫലവത്താവാം. ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. ജോലിയില്‍ ചെറിയ തോതില്‍ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്‍ കഴിയും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാര്‍ക്ക് പൊതുവേ ഗുണദോഷമിശ്രഫലങ്ങളാണ് അനുഭവപ്പെടുക. കാ ദൈവാനുഗ്രഹമുള്ളതിനാല്‍ വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. മനസ്സിനു സന്തോഷം ലഭിക്കും. കാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും.കാര്യവിജയം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. യാത്രകള്‍ ഫലവത്താവാം. ചര്‍ച്ചകള്‍ വിജയിക്കാം. ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. വരുമാനത്തില്‍ നേരിയ വര്‍ധന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാര്‍ഥനകള്‍ വേണം. പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളില്‍ വിജയം സ്വന്തമാക്കാന്‍ കഴിയും. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ സാധിക്കും. സുഹൃത്തുക്കളില്‍ നിന്നു സഹായസഹകരണങ്ങള്‍ ഉണ്ടാകും.

Ganapathi.god
Ganapathi.god

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):

ഈയാഴ്ച ധനുക്കൂറുകാര്‍ക്ക് ജോലികാര്യങ്ങളില്‍ നേട്ടം ഉണ്ടാകും. കാര്യവിജയം, ധനയോഗം, മത്സരവിജയം, ശത്രുക്ഷയം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ ഫലവത്താവാം. ചര്‍ച്ചകള്‍ ഫലവത്താവാം. ബുധനാഴ്ച രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മുതല്‍ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. ശനിയാഴ്ച മുതല്‍ ഗുണദോഷസമ്മിശ്രം. കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം.
വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. ദൈവാനുഗ്രഹമുള്ളതിനാല്‍ വിചാരിച്ച കാര്യങ്ങള്‍ തടസ്സങ്ങളൊന്നും ഇല്ലാതെ നടത്തിയെടുക്കാന്‍ സാധിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താനും കഴിയും. പങ്കാളിയില്‍ നിന്നു കൂടുതല്‍ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഇടയ്ക്കിടെ ചെറിയ തോതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്. എങ്കിലും പ്രതിസന്ധി ഉണ്ടാകില്ല. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി ചെയ്തുതീര്‍ക്കാന്‍ കഴിയും. ആരോഗ്യം മെച്ചപ്പെടും. വ്യാഴാഴ്ചയ്ക്കു ശേഷം കൂടുതല്‍ അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാര്‍ക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക. കാര്യങ്ങളില്‍ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. പുതിയ സൗഹൃദബന്ധങ്ങള്‍ ആരംഭിക്കാന്‍ കഴിയും. എങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണം. ചില ദിവസങ്ങളില്‍ ശരീരസുഖം കുറയുന്നതായി തോന്നും. പ്രതിസന്ധിയൊന്നും ഉണ്ടാകില്ല. ആഴ്ചയുടെ ആദ്യപകുതിയില്‍ മനസ്സിനു സ്വസ്ഥത കുറയും. കാര്യങ്ങള്‍ക്കെല്ലാം ചെറിയ തോതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും. കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും.കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, സാധനലാഭം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ ഫലവത്താവാം. ചര്‍ച്ചകള്‍ വിജയിക്കാം. ശനിയാഴ്ച മുതല്‍ ഗുണദോഷസമ്മിശ്രം. കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, അപകടഭീതി, നഷ്ടം ഇവ കാണുന്നു.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):

കുംഭക്കൂറുകാര്‍ക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങളില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും. പ്രണയപങ്കാളിയില്‍ നിന്നു കൂടുതല്‍ സ്നേഹവും സഹകരണവും ഉണ്ടാകും. പിണങ്ങിനിന്നിരുന്നവര്‍ പിണക്കം മാറി അനുകൂലമായിത്തുടങ്ങും. പക്ഷേ കൂടുതല്‍ ജാഗ്രത വേണം. പ്രണയകാര്യങ്ങളില്‍ വലിയ പ്രതിസന്ധിക്കൊന്നും സാധ്യതയില്ല. ബുധനാഴ്ച രാത്രി ഒന്‍പതു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം ഇവ കാണുന്നു. ബുധനാഴ്ച രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ചര്‍ച്ചകള്‍ ഫലവത്താവാം. ദൈവാനുഗ്രഹത്തിനായി പ്രാര്‍ഥനകള്‍ വേണം. അതിലൂടെ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. ജോലിരംഗത്തും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മനസ്സിനു സ്വസ്ഥത കുറയും.

as
as

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഈയാഴ്ച മീനക്കൂറുകാര്‍ക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളില്‍ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളില്‍ കാര്യങ്ങള്‍ അനുകൂലമായിരിക്കും. കടബാധ്യതകളില്‍ കുറെയൊക്കെ തീര്‍ക്കാന്‍ സാധിക്കും. പുതിയ വരുമാനസാധ്യതകള്‍ കണ്ടെത്തും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. കാര്യങ്ങളില്‍ തികച്ചും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹമുള്ളതിനാല്‍ കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടക്കും. സൗഹൃദബന്ധങ്ങളിലെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാന്‍ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. സുഹൃത്തുക്കളില്‍ നിന്നു സഹായം ലഭിക്കും. തിങ്കളാഴ്ച പകല്‍ ഒരു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, തൊഴില്‍ലാഭം, സ്ഥാനലാഭം ഇവ കാണുന്നു. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ശനിയാഴ്ച മുതല്‍ കാര്യവിജയം കാണുന്നു.

Related posts