സൗന്ദര്യം കൂട്ടാന്‍ കായം കൊണ്ടുള്ള ഉഗ്രൻ പ്രയോഗമിതാ!

ns kayam

ഫെറുല അസഫോറ്റിഡ എന്ന ശാസ്ത്രനാമമുള്ള കായം സാധാരണയായി ഹീംഗ് എന്നാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഭൂമിക്കടിയിലുള്ള വേരുകളിലുള്ള ലാറ്റക്‌സ് അഥവാ ഗം ഒലിയോറെസിന്‍ (Gum oleoresin) ഉണക്കിയാണ് കായമാക്കി മാറ്റുന്നത്. ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് നാം കറികളില്‍ ഉപയോഗിക്കുന്നത്.സാമ്പാർ അല്‍പം കായം കുറഞ്ഞാല്‍ മതി, രുചിയേ മാറിപ്പോകും. രുചിയ്ക്കു മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങള്‍ക്കും കായം ഏറെ മികച്ചതു തന്നെയാണ്. എന്നാല്‍ പാചകത്തിലും മരുന്നുഗുണത്തിലും മാത്രമൊതുങ്ങുന്നില്ല, കായത്തിന്റെ മാഹാത്മ്യം. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനും കായം മികച്ച ഒന്നാണ്.

kayam
kayam

കായം ഏതെല്ലാം വിധത്തിലാണ് സൗന്ദര്യ, ചര്‍മസംരക്ഷണത്തിനു സഹായിക്കുന്നതെന്നു തിരിച്ചറിയൂ, കായം മുള്‍ത്താണി മിട്ടി, പനിനീര് എന്നിവയില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും. ചര്‍മത്തിന് ചെറുപ്പം നല്‍കും.ചര്‍മത്തിന് നിറം നല്‍കാനും കായം സഹായിക്കും. തക്കാളി നല്ലപോലെ ഉടച്ച്‌ ഇതില്‍ അല്‍പം പഞ്ചസാര കലര്‍ത്തുക. ഇതില്‍ അല്‍പം കായപ്പൊടി കലക്കി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ മുഖക്കുരു പാടുകള്‍ മാറാനും എണ്ണമയം കുറയ്ക്കാനുമെല്ലാം ഇതു സഹായിക്കും.

ns kayam
ns kayam

മുള്‍ത്താണി മിട്ടി, പനിനീര്, ചെറുനാരങ്ങാനീര്, കായപ്പൊടി എന്നിവ കലര്‍ത്തിയ ഒരു മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ  കഴുകിക്കളയുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.ചന്ദനപ്പൊടി, പനിനീര്, കായപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തിന് തിളക്കം നല്‍കും.പാല്‍, പനിനീര്, തേന്‍, കായപ്പൊടി എന്നിവ കലര്‍ത്തിയ ഒരു മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ വരണ്ട സ്വാഭാവം മാറ്റാന്‍ സഹായിക്കും.ഹെയര്‍ കണ്ടീഷണറായും കായം ഉപയോഗിയ്ക്കാം. തൈര്, ഗ്രീന്‍ ടീ ബാഗ് ഇട്ട വെള്ളം, ബദാം ഓയില്‍, അല്‍പം കായപ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച്‌ അല്‍പം കഴിയുമ്ബോള്‍ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം.

Related posts