ആരോഗ്യത്തിനായി ആവിശ്യമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുന്നവർ ആണ് മലയാളികൾ. ആരോഗ്യത്തിനു നല്ലതെന്നു വിശ്വസിച്ച് നമ്മൾ പണ്ടുമുതൽ കഴിക്കുന്ന ആഹാര വസ്തുക്കൾ ഉണ്ട്. എന്നാൽ ഇവയിൽ പലതും സമയം തെറ്റിച്ചു കഴിച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ എന്തൊക്കെയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല. എന്തൊക്കെയാണ് ആ ആഹാര വസ്തുക്കൾ എന്ന് നോകാം,
ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് തൈര്. എന്നാല്‍, രാത്രി സമയങ്ങളില്‍ തൈരും മോരും കഴിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് ശരീരത്തില്‍ ചൂടു വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണമായേക്കാം. ശരീരത്തിന് വളരെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. എന്നാല്‍, രാത്രിസമയത്ത് അത്താഴം കഴിഞ്ഞശേഷം ആപ്പിള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനിക് ആസിഡ് ആമാശയത്തിലെ അമ്‌ളം ഉയരാന്‍ ഇടയാക്കിയേക്കും.
രാത്രിയില്‍ കിടക്കുന്നതിനു മുമ്ബ് വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് ഗുണകരമല്‌ള. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമായേക്കും. കൂടാതെ വയറ്റിലെ പല അസ്വസ്ഥതകള്‍ക്കും വാഴപ്പഴം കാരണമായേക്കും. അതുപോലെ രാത്രിയിലെ ഉറക്കം നഷ്ടപെ്പടാനും ഇത് ഇടയാക്കിയേക്കും.