മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ. കഴിഞ്ഞ ദിവസം താരത്തിന്റെ അറുപത്തിയൊന്നാം പിറന്നാൾ ആയിരുന്നു. തന്റെ പിറന്നാള്‍ ദിനത്തില്‍ ഒന്നരകോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത് വാർത്തയായിരുന്നു. ഇപ്പോഴിതാ മോഹന്‍ ലാലിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് കേരളത്തിനായി താരം സംഭവന ചെയ്തത്.
ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചതായും വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കിയ മലയാളത്തിന്റെ പ്രിയ നടന് ശ്രീ.മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നത്.
ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ്-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ ശ്രീ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു എന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.