തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യത, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കൊറോണ മഹാമാരിയിൽ നിന്നും മുക്തി നേടി വരികയാണ് കേരളം, എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കോവിഡ് വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. നിലവില്‍ കൊവിഡ് വ്യാപനം നിയത്രണവിധേയമാണെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. സംസ്ഥാനത്ത് കൂടുതൽ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി തുറക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഓണം ക്ലസ്റ്റര്‍ പോലെ തിരഞ്ഞെടുപ്പ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് ദിവസത്തിലും പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനത്തിലും പലയിടത്തും നിയന്ത്രണങ്ങള്‍ പാളുകയായിരുന്നു, ഇത് ഗുരുതര പ്രശനങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. വളരെയേറെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.

രോഗവ്യാപന സാഹചര്യം വിലയിരുത്തി ഓരോ ജില്ലയിലെയും കോവിഡ് കണക്കുകള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സി.എഫ്.എല്‍.ടിസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമാണ് തിരുവനന്തപുരത്ത് സി.എഫ്.എല്‍.ടി.സികള്‍ തുറക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

Related posts