പ്രേഷകരുടെ മനസ്സിൽ വളരെ കുറച്ചു സിനിമകള്‍ കൊണ്ട് പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ എത്തിയ അനാര്‍ക്കലി ‘ഉയരെ’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സില്‍ ഉയരെ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനാര്‍ക്കലി ഇടയ്ക്കിടെ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും വീഡിയോകളും മറ്റു വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കിടയില്‍ വൈറലായി മാറാറുണ്ട്. സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാലത്ത് നേരിട്ട വിവേചനങ്ങളെ കുറിച്ച് അനാര്‍ക്കലി നടത്തിയ തുറന്നു പറച്ചിലുകളൊക്കെ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അനാര്‍ക്കലി തന്റെ ജീവിതത്തിലെ ഏറെ അറപ്പ് തോന്നിയ സംഭവത്തെ കുറിച്ചാണ് തുറന്ന് പറഞ്ഞിരിക്കുന്നത്.

വനിതാ മാഗസിന്റെ യൂ ഹേര്‍ട്ട് മൈ ഹേര്‍ട്ട് എന്ന ഹാഷ്ടാഗ് ക്യാമ്പയിന്റെ ഭാഗമായാണ് അനാര്‍ക്കലി തന്റെ ജീവിതത്തിലെ ഈ അനുഭവത്തെ പറ്റി തുറന്ന് പറഞ്ഞത്. വീട്ടില്‍ വച്ചോ പൊതു ഇടങ്ങളില്‍ വച്ചോ യാത്രയ്ക്കിടയില്‍ വെച്ചോ എങ്ങനെയെങ്കിലും സംഭവിച്ചിട്ടുള്ള വലുതും ചെറുതുമൊക്കെയായ ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറയുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇത്തരം ലൈംഗിക അതിക്രമ വിഷയങ്ങള്‍ സമൂഹത്തില്‍ വഷളാക്കുന്നത് പ്രതികരിക്കാതിരിക്കുന്നത് കൊണ്ടാണ് എന്നാണ് തോന്നുന്നതെന്ന് അനാര്‍ക്കലി പറഞ്ഞു കൊണ്ടാണ് ഈ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. അപ്പപ്പോള്‍ മറുപടി കൊടുത്ത് പോകണമെന്നും എന്നാലേ കാര്യങ്ങള്‍ മാറുകയുള്ളൂവെന്നും അനാര്‍ക്കലി മരിക്കാര്‍ തുറന്ന് പറഞ്ഞു.

ലൈംഗിക അതിക്രമത്തെ പറ്റി പറയാന്‍ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് പഠിക്കുന്ന സമയത്ത് നടന്ന കാര്യമാണെന്ന് അനാര്‍ക്കലി പറയുന്നു. ഡല്‍ഹിയിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ചായിരുന്നു ആ സംഭവമെന്നും ഞങ്ങളുടെ ബോഗിയില്‍ തന്നെ ഉണ്ടായിരുന്ന ഒരാള്‍ എന്നെ നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്തുവെന്നും അനാര്‍ക്കലി പറയുന്നു. സുഹൃത്തുക്കളൊപ്പമുണ്ടായിരുന്നതിനാല്‍ അവരോട് അപ്പോ തന്നെ കാര്യം പറഞ്ഞെന്നും അനാര്‍ക്കലി പറഞ്ഞു. അത് അറിഞ്ഞ ഉടനെ അയാള്‍ പറഞ്ഞത് താന്‍ സുഖമില്ലാത്ത ആളാണെന്നും സര്‍ജറി കഴിഞ്ഞിരിക്കുകയാണെന്നുമൊക്കെയാണ്.ഇതൊക്കെ പറഞ്ഞ് അയാള്‍ തടിതപ്പാന്‍ നോക്കിയെന്നും. കര്‍ശന താക്കീത് നല്‍കി അയാളെ വിടുകയായിരുന്നെന്നും നടി പറഞ്ഞു.