തന്നെ പോലെ കപ്പ പുഴുങ്ങിയതിന് വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവര്‍ ഇന്നും കാണും. കാരണം! ഹരിശ്രീ അശോകന്റെ വാക്കുകൾ ജനശ്രദ്ധ നേടുന്നു!

മലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ അശോകൻ. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ്‌ അദ്ദേഹം. ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മികച്ച നടനായി ഹരിശ്രീ അശോകൻ മാറി. പഞ്ചാബി ഹൗസ്സിലെ രമണൻ മലയാളത്തിലെ ഏവർഗ്രീൻ കഥാപാത്രമാണ്.അഭിനയത്തിന് പുറമെ സംവിധായകനായും താരം എത്തിയിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പ് വളരെയധികം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു തന്റെ ജീവിതം എന്ന് പറയുകയാണ് അദ്ദേഹം.

ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് ഹരിശ്രീ അശോകന്‍ നല്‍കിയ മറുപടി ശ്രദ്ധനേടുന്നു. ‘കുട്ടിക്കാലത്ത് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്. പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് നുണയാകും.

വിശപ്പ് സഹിക്കാന്‍ വയ്യാത്ത കൊണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിച്ചു കഴിഞ്ഞാല്‍ വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും കിട്ടും. തന്നെ പോലെ കപ്പ പുഴുങ്ങിയതിന് വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവര്‍ ഇന്നും കാണും. കാരണം പട്ടിണിക്കാര്‍ക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവര്‍ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്റര്‍ ഒട്ടിക്കാന്‍ ധാരാളം ആളുകളുണ്ടാകൂ. എല്ലാ പാര്‍ട്ടിയിലും നല്ലവരുണ്ട്.എല്ലാ പാര്‍ട്ടിയിലും മോശക്കാരുമുണ്ട് ‘ ഹരിശ്രീ അശോകന്‍ പറയുന്നു.

Related posts