ആത്മഹത്യയെ കുറിച്ചു പോലും ആലോചിച്ചിരുന്നു! സിനിമ ജീവിതത്തിന്റെ ആരംഭത്തിൽ നേരിട്ട അനുഭവത്തെ കുറിച്ച് ഹരിശ്രീ അശോകൻ!

ഏതു തലമുറയിൽ പെട്ടവർക്കും ഹരിശ്രി അശോകൻ എന്ന നടനെ ഓർത്തെടുക്കാൻ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന ഒരൊറ്റ കഥാപാത്രം മതി. മിമിക്രി രംഗത്തു നിന്നുമെത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അദ്ദേഹം. മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അത് പോലെ കണ്ണുകളെ ഈറൻ അണിയിച്ച നിരവധി കഥാപാത്രങ്ങൾ താരം ചെയ്തിരുന്നു. അടുത്തകാലത്ത് ഒരു സംവിധായകനായും അദ്ദേഹം എത്തിയിരുന്നു. ഇപ്പോളിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ടെലികോം ഡിപ്പാർട്ട്‌മെന്റ് മസ്ദൂർ ആയി ജോലി ചെയ്യുന്ന സമയത്താണ് സിനിമയിൽ അഭിനയിക്കാൻ മോഹം വരുന്നത്. ചാൻസ് അന്വേഷിച്ച് മദ്രാസിലേക്ക് ചെല്ലാൻ ഒരു നിർമാതാവ് പറഞ്ഞു. പെങ്ങൾ അവളുടെ കമ്മൽ പണയം വെച്ചിട്ടാണ് പെട്ടിയും ഡ്രസ്സ് ഒക്കെ വാങ്ങിച്ചു തന്നത്. മദ്രാസിൽ ചെന്ന് രണ്ടുദിവസം വെറുതെയിരുന്നു. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് പോലും തന്നില്ല.

ആത്മഹത്യയെ കുറിച്ചു പോലും ആലോചിച്ചിരുന്നു. പിന്നീട് സിനിമയിൽ നാലാളറിയുന്ന നിലയിൽ എത്തിയപ്പോൾ ആ നിർമ്മാതാവ് ഡേറ്റ് ചോദിച്ചു വന്നു. തന്റെ സിനിമയിൽ അഭിനയിക്കാൻ ഇല്ലെന്ന മറുപടിയാണ് ഞാൻ നൽകിയത്. ഇപ്പോൾ തോന്നുന്നു ഞാൻ അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നെന്ന്. അന്ന് ഞാൻ അറിയപ്പെടാത്ത ആളയത് കൊണ്ട് അങ്ങനെ പെരുമാറി. പിന്നീട് ആവശ്യം എന്ന് തോന്നിയപ്പോൾ എന്നെ അന്വേഷിച്ചു വന്നു. അത് ഓരോരുത്തരുടെ ജന്മ സ്വഭാവമാണെണ്

 

Related posts