ഹരിചന്ദനത്തിലെ നമ്മുടെ ഉണ്ണിമായ ഇവിടുണ്ട്.

സുജിത ധനുഷ് ഹിറ്റ്‌ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ്‌‌. കെ ആര്‍ വിജയ്‌ക്കൊപ്പം തമിഴിലായിരുന്നു താരത്തിന്റെ ആദ്യ ചലച്ചിത്രം. ഭാഗ്യരാജിനും ഉര്‍വശിക്കും ഒപ്പം മുന്താണെ മുടിച്ച്‌ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു. പൂവിനു പുതിയ പുന്തെന്നല്‍ എന്ന സിനിമയുടെ റീമേക്ക്‌ ആയ പുവിഴി വാസലിലെ എന്ന സിനിമയിലും പസിവാടി പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകന്‍ എന്നീ സിനിമകളിലും സുജിത അഭിനയിചിട്ടുണ്ട്‌.

ശേഷം 1999 ല്‍ സുജിത തമിഴ് ചിത്രം വാലിയിൽ അഭിനയിച്ചു. താരത്തിന്റെ ഭര്‍ത്താവ്‌ ധനുഷ്‌ ഒരു നിര്‍മ്മാതാവാണ്‌. സുജിത ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. താരം ഒരുപാട് മലയാള സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയില്‍ സുജിത അരങ്ങേറ്റം കുറിക്കുന്നത് പൂവിനു പുതിയ പൂന്തെന്നല്‍ എന്ന മമ്മുട്ടി സിനിമയിലെ ഈമയായ ആണ്‍കുട്ടിയായി വേഷമിട്ടുകൊണ്ടാണ്. സുജിതക്ക് ഈ കഥാപാത്രം അവതരിപ്പിച്ചതിന്‌ നിരവധി അവാര്‍ഡുകളും മറ്റും ലഭിച്ചിരുന്നു.

സുജിതയും കുടുംബവും തമിഴ്‌നാട്ടിലാണ്‌ സ്ഥിരതാമസം. താരത്തിന് ഒരു മകനുണ്ട്‌. താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്‌. മലയാളത്തില്‍ സജീവമല്ലെങ്കിലും മറ്റ്‌ ഭാഷകളില്‍ താരം അഭിനയിക്കുന്നുണ്ട്. താരത്തിന്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു മാറ്റവും വന്നിട്ടില്ല. താരം അധികവും പങ്കുവെക്കുന്നത് തനി നാടന്‍ ലുക്കിലുള്ള ചിത്രങ്ങളാണ്‌.

Related posts