നടൻ ഹരീഷ് ഉത്തമനും നടി ചിന്നുവും വിവാഹിതരായി!

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഹരീഷ് ഉത്തമൻ. മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് താരം സുപരിചിതനായത്. ഇപ്പോഴിതാ ഹരീഷ് ഉത്തമനും നടി ചിന്നുവും വിവാഹിതരായി. രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇരുവയൂടെയും. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.

I want to experiment with my roles: Harish Uthaman | Tamil Movie News - Times of India

തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്. 2010 ൽ റിലീസ് ചെയ്ത ‘താ’യാണ് ആദ്യ ചിത്രം. പായും പുലി, പവർ, ശ്രീമന്തുഡു, തൊടാരി, തനി ഒരുവൻ, ഭൈരവാ, ധുവ്വടാ ജഗന്നാഥം, കവചം, വിനയ വേഥയ രാമ, കൈതി, പുഷ്പ, വി, ഈശ്വരൻ എന്നിവയാണ് പ്രധാന സിനിമകൾ. മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷിന്റെ പുതിയ പ്രോജക്ട്.

താരത്തിന്റെ വധുവായത് അഭിനയത്രി കൂടിയായ ചിന്നു ആണ്. കസബ, നോർത്ത് 24 കാതം, ബാലൻവക്കിൽ എന്നി സിനിമകിലൂടെ ശ്രദ്ധയായ താരം കൂടിയാണ്. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ ഛായാഗ്രഹണമേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുന്ന ചിന്നു, മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. ഉടൻ സ്വതന്ത്ര ഛായാഗ്രാഹകയായി മാറാനുള്ള തയാറെടുപ്പിലാണ് ചിന്നു.

Related posts