പടയ്ക്ക് എതിരെ പടവാൾ എടുത്ത് ഹരീഷ് പേരടി!

മലയാളക്കര കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചർച്ച ചെയ്യുന്ന ചിത്രമാണ് പട. കുഞ്ചാക്കോ ബോബൻ ജോജു ജോർജ് വിനായകൻ ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1996 ൽ ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിന് എതിരെ അയ്യങ്കാളിപ്പട നടത്തിയ പ്രതിഷേധത്തെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പടയിലെ നാല് പേര്‍ ചേര്‍ന്ന് ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിരൂപക പ്രശംസകൾ നേടി തിയേറ്ററുകളിൽ ചിത്രം മുന്നേറുകയാണ്. എന്നാല്‍ ഇപ്പോൾ ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ, ലോകത്തിലെ ഏറ്റവും പ്രായോഗികമായ അന്തസ്സുള്ള ഒരു ഭരണഘടനയാണ് നമ്മുടെത്… സാധാരണ മനുഷ്യര്‍ക്ക്,നിരായുധരായ മനുഷ്യര്‍ക്ക് ഇപ്പോഴും ആശ്രയം. ഈ ഭരണഘടന മാത്രമാണ്. അതുകൊണ്ടാണ് എത്ര വലിയ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയാലും ഈ ഭരണഘടനയെ എളുപ്പത്തില്‍ തകര്‍ക്കാന്‍ പറ്റാതെ പോവുന്നത്. കാരണം ഈ ഭരണഘടനയുടെ നിര്‍മ്മാണത്തിന്റെ തലപ്പത്തിരുന്ന മനുഷ്യന്റെ പേര്‍ ബി.ആര്‍.അംബേദ്കര്‍ എന്നാണ്. ഒരു യാഥാര്‍ത്ഥ അംബേദ്ക്കറിസ്റ്റും ഭരണഘടനയെ വെല്ലുവിളിക്കുകയില്ല. തിരഞ്ഞെടുപ്പിലൂടെ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തില്‍ എത്തിച്ച കേരളത്തില്‍ സായുധ വിപ്ലവത്തിന് ഒരു പ്രസ്ക്തിയുമില്ലെന്ന് മാവോ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം തന്നെ പറയുമായിരുന്നു. അത് കേരളം പല സമയത്തും തെളിയിച്ചതുമാണ്. കേരളത്തെ സംബന്ധിച്ചടത്തോളം സായുധവിപ്ലവം ഒരു കുഴിബോംബ് അല്ല ഒരു നനഞ്ഞ പടക്കമാണ്. ഈ നനഞ്ഞ പടക്കത്തെ വീണ്ടും പര്‍വതികരിച്ച്‌ എല്ലാ ഭാഷകളിലും സിനിമ നിര്‍മ്മിക്കുന്ന ഒരു കോര്‍പ്പറേറ്റ് നിര്‍മ്മാതാവിന്റെ അജണ്ട മനസ്സിലാക്കാന്‍ പോലും പറ്റാത്ത അഭിനവ ബുദ്ധിജീവികളോട് മലയാളം പറഞ്ഞിട്ട് കാര്യമില്ല. ചുരളി തന്നെ പറയേണ്ടി വരും.

സൂപ്പര്‍സ്റ്റാറുകളുടെ ഫാന്‍സുകളെല്ലാം ഇതിനെക്കാള്‍ ഫാര്‍ ഫാര്‍ ബെറ്റര്‍. ഡി വൈ എഫ് ഐ എന്ന ഒരു ജനകിയ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനം തെരുവുകളില്‍ പൊതിച്ചോറിന്റെ തൂവല്‍സ്പര്‍ശം നടത്തികൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് ലക്ഷങ്ങള്‍ ബ്‌ളാക്കും ഉം വൈറ്റുമായി വാങ്ങികൊണ്ടിരിക്കുന്ന താരങ്ങള്‍ അയ്യങ്കാളിപടയായി മാജിക്ക് ഉണ്ടാക്കാന്‍ നടക്കുന്നത്. അയ്യങ്കാളി ജീവിച്ചിരുന്നെങ്കില്‍ ലൈംഗീക ചുവയോടെ ഒരു ദളിത് പെണ്‍കുട്ടിയോട് സംസാരിച്ച വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു. ഈ താരങ്ങളെക്കാള്‍ പൊട്ടന്‍മാരാണ് 96 ലെ തങ്ങളുടെ പൊട്ടത്തരം സിനിമയില്‍ കണ്ട് കൊള്‍മയിര്‍ കൊള്ളുന്ന ആ നാല് ഒര്‍ജിനല്‍ പൊട്ടന്‍മാര്‍. ഇത് പടയല്ല. ഒരു ഫണ്ടണ്ട് പടക്കം. രാഷ്ട്രീയ കേരളം വെള്ളമൊഴിച്ച്‌ കെടുത്തേണ്ട പടക്കം. അപകടകരമായ രാഷ്ട്രിയ പടക്കം.

Related posts