കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായി തുടർ ഭരണം നേടി ചരിത്രം കുറിച്ചിരിക്കുവാണ്. ഈ മാസം ഇരുപതിന് പിണറായി വിജയൻറെ നേതൃത്വത്തിൽ രണ്ടാം മന്ത്രിസഭ അധികാരം ഏൽക്കുകയാണ്. മുൻ മന്ത്രിമാരെ ഒഴുവാക്കി ഇത്തവണ പുതുമുഖങ്ങൾക്കാണു അവസരം നൽകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍നിന്നും ഒഴിവാക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മന്ത്രിസഭയില്‍ നിന്ന് കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ പഠനത്തില്‍ ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന് ക്രമേണ നമുക്ക് മനസിലാകും എന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രതികരിച്ചു.
നല്ല ടീച്ചര്‍മാര്‍ പോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ് …പിന്നെ പുതിയ ടീച്ചര്‍മാര്‍ വന്ന് ആദ്യത്തേക്കാള്‍ നന്നായി പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് അവരും പ്രിയപ്പെട്ടവരായിമാറും…ക്രമേണ നമുക്ക് മനസ്സിലാകും പഠനത്തില്‍ ടീച്ചര്‍മാരെക്കാള്‍ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന്… ടീച്ചര്‍മാര്‍ എത്ര വിദ്യാലയങ്ങളെ കണ്ടതാ…വിദ്യാലയങ്ങള്‍ എത്ര ടീച്ചര്‍മാരെ കണ്ടതാ…യാത്ര പറഞ്ഞ് പോകുന്ന എല്ലാ അദ്ധ്യാപികാ അദ്ധ്യാപകന്‍മാര്‍ക്കും സ്‌നേഹം കലര്‍ന്ന യാത്രമൊഴി…വരാനിരിക്കുന്ന എല്ലാ അദ്ധ്യാപികാഅദ്ധ്യാപകന്‍മാര്‍ക്കും ഉത്തരവാദിത്വം കലര്‍ന്ന സ്വാഗതം..രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങൾ എന്ന് രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടാണ് നടന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.