ഹരീഷ് പേരടി മലയാളികൾക്ക് സുപരിചിതനായ നടനാണ്. സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളസിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക് ചലച്ചിത്രരംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ മിനിസ്ക്രീനിലും ഹരീഷ് പേരടി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഹരീഷ് പേരടി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ്. ഇപ്പോൾ മലയാള സിനിമാരംഗത്ത് വിവിധ പ്രശ്‌നങ്ങളും വിവാദങ്ങളുമാണ് ഉണ്ടാകുന്നത്. അതിനെക്കുറിച്ചാണ് താരം പറയുന്നത്. നടൻ ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയതായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലത്തെ വിവാദം. എന്നാല്‍ നടിനടന്‍മാര്‍ അവരുടെ ഉത്തരവാദിത്തം കൃത്യമായി ചെയ്യാതിരിക്കുന്നതിനെ രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി.
പലപ്പോഴും സിനിമയുടെ ഷൂട്ടിങ്ങിന് അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം രാവിലെ എത്തേണ്ട നായകന്‍ എത്തുന്നത് ഒരുമണിക്കാണ്. ഇത് ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും. നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന മലയാള സിനിമയ്ക്ക് അത് സഹിക്കുവാന്‍ കഴിയില്ലെന്നും അത് അഹങ്കാരമാണെന്നും ഹരിഷ് പേരടി പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ മൂലം നിര്‍മ്മാതാവിന്റെയും സഹ നടിനടന്‍മാരുടെയും തൊഴിലാണ് ഇത്തരക്കാര്‍ നിഷേധിക്കുന്നത്. അവരുടെ അന്നം മുട്ടിക്കലാണെന്നും അദ്ദേഹം പറയുന്നു.
രജനികാന്തും കമലഹാസനും ചിരഞ്ജീവിയും മമ്മൂട്ടിയും മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിന് എത്തുന്നവരാണ്. കൂടാതെ സമയത്തെത്തുവാന്‍ സൂപ്പര്‍ താരം രജനികാന്ത് യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ടപ്പോള്‍ ബൈക്കില്‍ കയറി സമയത്ത് ലൊക്കേഷനില്‍ എത്തിയെന്നും പരീഷ് പേരടി പറയുന്നു. തഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് ചെയ്താലും തെറ്റാണെന്നും അദ്ദേഹം പറയുന്നു. മലയാള സിനിമയില്‍ സമാനമായ ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങളായി സിനിമയില്‍ സജ്ജീവമായി നില്‍ക്കുന്ന നടിനടന്‍മാര്‍ സമയത്ത് എത്തുമ്പോഴാണ് യുവ നടന്‍മാര്‍ പലപ്പോഴും വൈകിഎത്തുന്നത്.