കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ ഒടിടിയിൽ എത്തും! കേരള സ്റ്റോറി വിഷയത്തിൽ പ്രതികരിച്ച് ഹരീഷ് പേരടി!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്.

ഇപ്പോഴിതാ ദി കേരള സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം സിനിമ എല്ലാവരും കാണുമെന്നും വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു. കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ ഒടിടിയിൽ എത്തും. എല്ലാവരും കാണും. ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്.

സംവിധായകൻ ആഷിക്ക് അബുവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ് ബോംബുകൾ ഉണ്ടാക്കുന്നതിനു പകരം അവർ സിനിമകൾ ഉണ്ടാക്കട്ടെ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ, എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.

Related posts