പ്രണയം രാഷ്ട്രിയമാണ്, അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു! ഹരീഷ് പേരടി പറയുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാകുന്നത് താരം പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റാണ്. പ്രണയം രാഷ്ട്രിയമാണ്, അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു.പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ലെന്നാണു താരം പറയുന്നത്. പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടികൊല്ലുന്നു. പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു.

പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രണയം രാഷ്ട്രിയമാണ്. അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു. പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ല. പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ നിങ്ങൾ ആധുനിക മനുഷ്യനാവുന്നുള്ളു. ശാസ്ത്രത്തെ മനസ്സിലാക്കാൻ പോലും പ്രണയം അത്യാവിശ്യമാണ്. ദൈവവും ദൈവവമില്ലായമയും പ്രണയമാണ്. പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ. പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവൻ,അവൾ പഠിച്ചേ പറ്റു. പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ,അവൾ പഠിച്ചേ മതിയാകു.

Related posts