നടൻ കൃഷ്ണകുമാറിന്റെ കുടുംബം മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഭാര്യയും നാല് പെണ്‍മക്കളും അടങ്ങുന്ന കുടുംബം. കൃഷ്ണകുമാറിനെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ടവരാണ് മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരും ഭാര്യ സിന്ധു കൃഷ്ണയും. ആദ്യം കൃഷ്ണകുമാറിന് പിന്നാലെ ബിഗ്‌സ്‌ക്രീനില്‍ എത്തിയത് മൂത്ത മകള്‍ അഹാനയാണ്. പിന്നീട് ലൂക്ക എന്ന ചിത്രത്തില്‍ ഇളയവള്‍ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് എത്തി. വണ്‍ എന്ന ചിത്രത്തിലൂടെ മകള്‍ ഇഷാനിയും അഭിനയ രംഗത്ത് എത്തി.
കൃഷ്ണകുമാറിനും കുടുംബത്തിനും യൂട്യൂബ് ചാനലുകളുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഇവര്‍ സജീവമാണ്. തങ്ങളുടെ കുടുംബത്തിലെ പുതിയ വിശേഷങ്ങളും മറ്റും ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ കുടുംബത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നു തന്നെ ഒരു പണി കിട്ടിയിരിക്കുകയാണ്. ഇളയ മകള്‍ ഹന്‍സിക ഇന്‍സ്റ്റഗ്രാമിലൂടെ മോശം പ്രചരണത്തിന് ഇരയായിരിക്കുകയാണ്. ഹന്‍സികയ്ക്ക് 15 വയസ് മാത്രമാണുള്ളത്. ചെറു പ്രായത്തില്‍ തന്നെ ചേച്ചിമാരുടെ പാത പിന്തുടര്‍ന്ന് ഒരു ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങി നില്‍ക്കുകയാണ് ഹന്‍സിക. നാലു ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നപ്പോള്‍ തന്നെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയ്ക്ക് 25000 രൂപ മുതലാണ് ഹന്‍സിക പ്രതിഫലം വാങ്ങിയിരുന്നത്. ഇപ്പോള്‍ ഹന്‍സികയ്ക്ക് ആറു ലക്ഷം ഫോളോവേഴ്‌സാണുള്ളത്.
എന്നാല്‍ പ്രായം പോലും പരിഗണിക്കാതെ ഹന്‍സികയെ കുറിച്ചു വളരെ മോശം ഉള്ളടക്കങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ ചില പേജുകള്‍ ഉയര്‍ന്ന് വന്നു. പല അഡ്മിനുകളുമായി ആറോളം ഇന്‍സ്റ്റഗ്രാം പേജുകളാണ് ഹന്‍സിക ഹേറ്റേഴ്‌സ് എന്ന പേരില്‍ ഉള്ളത്. ഹന്‍സികയെ കുറിച്ചുള്ള മോശം കമന്റുകളും വീഡിയോകളും എഡിറ്റിംഗ്‌സും ആണ് ഇതിലുള്ളത്. ഒരാളെ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്നത് നിയമപരമായി തെറ്റാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ദിയാ കൃഷ്ണ. തന്റെ ഫോളോവേഴ്‌സിനെ ഉപയോഗിച്ച് ആ പേജുകളെല്ലാം റിമൂവ് ചെയ്യാനുള്ള ശ്രമത്തിലാണ് ദിയ.