ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ!

ഹനാൻ എന്ന പെൺകുട്ടിയെ കേരളം മറന്നുകാണില്ല. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ആ വിദ്യാർത്ഥിനി തന്നെ. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ കുറിച്ച് അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു.

ഇപ്പോഴിതാ, തനിക്ക് ക്രഷ് തോന്നിയ നടൻ ഷെയ്ൻ നിഗം ആണെന്ന് തുറന്നു പറയുകയാണ് ഹനാൻ. ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ വിജയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. നായിക ആയിട്ട് ആണെങ്കിൽ ഷെയ്ൻ ആണെന്നും ഹനാൻ പറയുന്നുണ്ട്.

സ്വവർഗാനുരാഗത്തെ കുറിച്ചും ഹനാൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. സ്വവർഗാനുരാഗം ശരിയാണെന്നും, അവർ തമ്മിലുള്ള സ്‌നേഹം നമ്മൾ മനസിലാക്കണമെന്നും ഹനാൻ പറയുന്നു. സ്വന്തം പാർട്ട്ണർ ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്നതൊക്കെ അവരവരുടെ താൽപ്പര്യം മാത്രമാണെന്നും, ആ വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും കൈകടത്തേണ്ട ആവശ്യമില്ലെന്നും ഹനാൻ പറഞ്ഞു.

Related posts