ഫോളോവേഴ്‌സിനെ എണ്ണം കൂട്ടാനുള്ള മറ്റൊരു മാർഗ്ഗം കാശുകൊടുത്ത് ഫോളോവേഴ്‌സിനെ വാങ്ങിക്കുക! ഗായത്രി പറയുന്നു!

ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് ഗായത്രി സുരേഷ്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു.​ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിൽ പുതിയൊരു അഭ്യർത്ഥനയും വെച്ചിരുന്നു.


ഇപ്പോളിതാ ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞു പോകുന്നുവെന്ന് പറയുകയാണ് ​ഗായത്രി, വാക്കുകൾ, ഫോളോവേഴ്സ് 1.3 മില്യൺ ഉണ്ടായിരുന്നത് ഇപ്പോൾ 1.2 ആയി ചുരുങ്ങി ഇൻസ്റ്റാഗ്രാമിൽ താൻ ആക്റ്റീവ് അല്ലാത്തത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും താരം പറയുന്നു. തന്റെ പുതിയ സിനിമ പുറത്തിറങ്ങിയതിന് ശേഷവും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ മാറ്റമൊന്നും ഇല്ലെന്നും താരം വിഷമത്തോടെ പറയുന്നു. ഇനി ഫോളോവേഴ്‌സിനെ എണ്ണം കൂട്ടാനുള്ള മറ്റൊരു മാർഗ്ഗം കാശുകൊടുത്ത് ഫോളോവേഴ്‌സിനെ വാങ്ങിക്കുക എന്നതാണ് എന്നു ഗായത്രി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Related posts