അച്ഛന്റെ ഗാനത്തിന് ചുവടു വച്ച് മകൾ! വൈറലായി ഗിന്നസ് പക്രുവിന്റെ മകളുടെ നൃത്തം !

ഗിന്നസ് പക്രു പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ ഒരു നടനാണ്. പക്രു എന്ന അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത് അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ്. ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് പക്രു സ്വന്തമാക്കിയത് ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്‌തുകൊണ്ടാണ്. അദ്ദേഹം അത്ഭുതദ്വീപ് എന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

താരം സിനിമയിലെത്തുന്നത് വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരിക്കുമ്പോഴാണ്. ഇദ്ദേഹം നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പക്രു ഗായത്രി മോഹനെ വിവാഹം ചെയ്തത് 2006 മാർച്ചിൽ ആണ്. ഇരുവർക്കും 2009 ൽ ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്. ഇപ്പോളിതാ താരം തന്റെ മകൾക്കൊപ്പമുള്ള ഡാൻസിന്റെ വീഡീയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. അച്ഛന്റെ സിനിമയിലെ പാട്ടിനൊപ്പമാണ് ദീപ്ത കീർത്തി ചുവടുവെച്ചിരിക്കുന്നത്. ‍ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ കള്ളിപ്പെണ്ണേ എന്ന ​ഗാനത്തിനാണ് ദീപ്ത ചുവടുവച്ചത്. താരം വിഡിയോ പങ്കുവെച്ചത് അച്ഛന്റെ പാട്ടിൽ മകളുടെ ചുവടുകൾ എന്ന അടിക്കുറിപ്പോടെയാണ്. ​

Check out how Guinness Pakru wished his daughter on her birthday |  Malayalam Movie News - Times of India

ദീപ്തയുടെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ആരാധകരുടെ കമന്റുകൾ അച്ഛന്റെ കലാപരമായ കഴിവുകൾ മകൾക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമൊക്കെയാണ്. മകൾക്ക് സർപ്രൈസ് സമ്മാനം നൽകി കഴിഞ്ഞ ദിവസം ​ഗിന്നസ് പക്രു മകളെ ഞെട്ടിച്ചിരുന്നു. സമ്മാനമായി നൽകിയത് ഒരു നായക്കുട്ടിയെയാണ്. ഇതിന്റെ വീഡിയോയും ആരാധകർക്കായി താരം പങ്കുവെച്ചിരുന്നു.

Related posts