എനിക്ക് മറ്റ് പിള്ളേരിൽ നിന്നും മാറിയിരിക്കാൻ ഇഷ്ടമില്ലായിരുന്നു! ഗിന്നസ് പക്രു മനസ്സ് തുറക്കുന്നു!

തന്റെ പരിമിതികളെ എല്ലാം മറികടന്നു ഉയരങ്ങൾ കീഴടക്കിയ നടനാണ് ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന അജയകുമാർ. അജയകുമാർ തന്റെ ആദ്യ ചിത്രമായ അമ്പിളിയമ്മാവനിലെ കഥാപാത്രത്തിന്റെ പേരായ ‘പക്രു’ എന്ന പേരിലാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അജയകുമാറിന്റെ പേരിൽ ഒരു ഗിന്നസ് റെക്കോർഡ് കൂടെ ആയപ്പോൾ പക്രു എന്ന പേര് ഗിന്നസ് പക്രു എന്നായി മാറി. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡാണ് അജയകുമാറിന്റെ പേരിൽ ഉള്ളത്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച പ്രധാന വേഷമാണ് അജയകുമാറിനെ ഗിന്നസ് റെക്കോർഡിനുടമയാക്കിയത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ​ഗിന്നസ് പക്രുവിപ്പോൾ. സ്കൂൾ കാല ഓർമ്മകളാണ് നടൻ പങ്കുവെച്ചത്. ആദ്യമായി എന്നെ സ്റ്റേജിൽ നിർബന്ധിച്ച് കയറ്റിയതാണ്. അന്ന് ഞാൻ ചെയ്തത് കഥാപ്രസം​ഗമാണ്. നാല് അധ്യാപികമാരാണ് വേദിയിൽ കയറാൻ എന്നെ നിർബന്ധിച്ചത്. അന്ന് കിട്ടിയ സമ്മാനം ഒരു വിളക്കാണ്. അത് ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഞാനിങ്ങനെ ആയത് കൊണ്ട് ഒരു സ്കൂളിൽ എനിക്ക് അഡ്മിഷൻ കിട്ടിയില്ല. തരില്ല എന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. അങ്ങനെ വേറെ സ്കൂളിൽ ചെന്നു. അവിടെ അഡ്മിഷൻ കിട്ടി. മാണി സാർ എന്ന പ്രഥമ അധ്യാപകനാണ് എനിക്ക് അഡ്മിഷൻ‌ തന്നത്. എനിക്ക് വേണ്ട സൗകര്യങ്ങളെല്ലാം തരുകയും കലാപരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ സ്കൂളിൽ വെച്ചാണ് യുവജനോത്സവത്തിൽ സ്റ്റേറ്റ് വിന്നറാവുന്നത്. കുട്ടിക്കാലം മുതൽ പ്രോ​ഗ്രാമിന് പോവുന്നത് കൊണ്ട് ക്ലാസുകൾ മിസ് ആവുമായിരുന്നു. ആ സമയത്ത് അധ്യാപകരുടെ സ്നേഹമാണ് എന്നെ വിദ്യാഭ്യാസത്തിൽ നിലനിർത്തിയത്,’

സ്കൂൾ കാലത്ത് ഞാൻ എന്റെ ബാ​ഗെടുത്ത് നടന്നിട്ടില്ല. സഹോദരിയാണ് എന്റെ ബാ​ഗെടുത്തത്. ഇപ്പോൾ അവൾ ജില്ലാ കോടതിയിൽ ജോലി ചെയ്യുന്നു. അവൾ എന്നേക്കാൾ ഒരു വയസ് താഴെയാണ്. എനിക്ക് കൂടുതൽ പുസ്തകങ്ങളുണ്ടാവും. ക്ലാസിൽ എനിക്ക് പറ്റുന്ന തരത്തിൽ മേശയും കസേരയും ഒരുക്കിത്തന്നു. പക്ഷെ അത് ഞാൻ മിഠായികൾ വാങ്ങിച്ച് കൂട്ടുകാർക്ക് വാടകയ്ക്ക് കൊടുത്തു. ഇത് ടീച്ചർ മനസ്സിലാക്കി. എനിക്ക് മറ്റ് പിള്ളേരിൽ നിന്നും മാറിയിരിക്കാൻ ഇഷ്ടമില്ലായിരുന്നു. ഇഷ്ടമുള്ളിടത്ത് ഇരിക്കാൻ അധ്യാപകരും പറഞ്ഞു. സ്കൂൾ ബാ​ഗെന്നാൽ അന്ന് അലൂമിനിയം പെട്ടിയാണ്. അതിൽ ചവിട്ടിയാണ് ഞാൻ ബെഞ്ചിലേക്ക് കയറുക,

Related posts