ഗിന്നസ് പക്രുവും രാഷ്ട്രീയത്തിലേക്ക്? മനസ്സ് തുറന്ന് താരം!

ഗിന്നസ് പക്രു മലയാള സിനിമയുടെ പ്രിയതാരമാണ്. വലുതും ചെറുതുമായ വേഷങ്ങളിൽ നിരവധി ചിത്രങ്ങളിലാണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞത്. തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോഡ് വരെ സ്വന്തമാക്കിയ താരമാണ് പക്രു. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് താരം ഗിന്നസ് നേട്ടം കൈവരിച്ചത്. ചെറിയ വേഷങ്ങളിലൂടെയാണ് പക്രു സിനിമയിലെത്തുന്നത്. അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയില്‍ എത്തിയത്. പിന്നീട് സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ച കലാകാരനാണ്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചാണ് താരം പറയുന്നത്.

കൊവിഡിന് ശേഷം കലാകാരന്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാം എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടന്‍ ഉണ്ടാകും. ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും വളരെ വലിയ താല്‍പ്പര്യമുണ്ട്. അതുകൊണ്ടു തന്നെ എല്ലാം കൂടി നോക്കുമ്പോള്‍ ഇതിനകത്തു നിന്നു തന്നെ ഒന്ന് താന്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്.

തന്നെ പോലുയുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും. എന്നാല്‍ നമ്മുടെ രാജ്യം കുറേ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. നമ്മള്‍ എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ എത്തുന്നതാണ് തന്റെ സ്വപ്‌നം എന്നാണ് താരം പറയുന്നത്.

Related posts