റിസ്ക് അത് എടുക്കാനുള്ളതാണ്! വൈറലായി ഗിന്നസ് പക്രുവിന്റെ വാക്കുകൾ!

ഗിന്നസ് പക്രു, ഈ പേര് കേൾക്കാത്ത മലയാളികൾ ഇല്ല. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു.അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് പക്രു എന്ന അജയകുമാർ ഗിന്നസ് പക്രു ആയത്.

വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട് .2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്.

I have to reach new heights: Pakru | Manorama English

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഴയത്ത് വലിയൊരു കുടയും പിടിച്ചു നടന്നു വരുന്ന പക്രുവിനെയാണ് വീഡിയോയിൽ കാണുക. രസകരമായ അടിക്കുറിപ്പാണ് വീഡിയോയ്ക്ക് പക്രു നൽകിയിരിക്കുന്നത്, റിസ്ക് അത് എടുക്കാനുള്ളതാണ്. വലിയ പിടിപാടുള്ള ഞാൻ, എന്നാണ് മറ്റൊരു ചിത്രത്തിന് പക്രു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

 

Related posts