അന്ന്.. അച്ഛനോളം.. ഇന്ന്.. അമ്മയോളം! വൈറലായി ഗിന്നസ് പക്രുവിന്റെ പോസ്റ്റ്!

ഗിന്നസ് പക്രു എന്ന അജയ് കുമാര്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. പൊക്കമില്ലായ്മ ഒരിക്കലും ജീവിതത്തില്‍ വിജയിക്കുന്നതിന് ഒരു തടസവുമല്ലെന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാര്‍ ആദ്യമായി നായകനാകുന്നത്. ഏറ്റവും പൊക്കം കുറഞ്ഞ നായകന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ ചിത്രത്തിലൂടെ നടന്‍ സ്വന്തമാക്കി.

May be an image of 2 people, child and people standing

വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പക്രുവിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. 2006ല്‍ ആണ് പക്രു ദീപ്തിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ ഏക മകള്‍ ദീപ്ത കീര്‍ത്തിയും മലയാളികള്‍ക്ക് സുപരിചിതരാണ്.

May be an image of 2 people, people standing and outdoors

തന്റെയും ഭാര്യയുടെയും ഒപ്പമുള്ള മകളുടെ രണ്ടുകാലങ്ങളിലെ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പ് ശ്രദ്ധേയമാകുന്നു. അന്ന്.. അച്ഛനോളം.. ഇന്ന്.. അമ്മയോളം.. എന്നാണ് താരം കുറിച്ചിരിക്കുന്നത്. മകൾ ദീപ്ത കീർത്തിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കിട്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

Related posts