ലോസ് ആഞ്ചല്‍സില്‍ വെച്ച് അറുപത്തിമൂന്നാമത് ഗ്രാമിപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പോപ് ഗായിക ബിയോണ്‍സ് കരിയറിലെ 28-ാമത് ഗ്രാമി സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്. ബിയോണ്‍സ് ഇതിലൂടെ പിന്നിലാക്കിയത് അലിസണ്‍ ക്രോസിന്റെ റെക്കോര്‍ഡാണ്.
പുരസ്‌കാര ദിനത്തില്‍ തിളങ്ങിയത് മൂന്ന് പ്രധാന പുരസ്‌കാരങ്ങള്‍ നേടിക്കൊണ്ട് മേഗന്‍ തീ സ്റ്റാലിയണ്‍ ആണ്. മേഗന്‍ സ്വന്തമാക്കിയത് ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ബെസ്റ്റ് റാപ്പ് സോംഗ്, ബെസ്റ്റ് റാപ്പ് പെര്‍ഫോമന്‍സ് എന്നിവയ്ക്കുള്ള പുരസ്കാരമാണ്. സാവേജിലൂടെയാണ് മേഗൻ മൂന്ന് അവാര്‍ഡുകളും നേടിയത്.
ഹാരി സ്റ്റൈല്‍സ് ബെസ്റ്റ് പോപ് സോളോ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ പുരസ്കാരം നേടി. ഹാരി പുരസ്കാരം നേടിയത് ‘വാട്ടര്‍മെലന്‍ ഷുഗര്‍’ എന്ന ആല്‍ബത്തിനാണ്. ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് മേഗന്‍ ദീ സ്റ്റാലിയന്‍ ആണ്. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചു മരണമടഞ്ഞ അമേരിക്കന്‍ സംഗീതജ്ഞന്‍ ജോണ്‍ പ്രിന്‍ ഒടുവിൽ ചെയ്ത ആല്‍ബത്തിനും ഗ്രാമി ലഭിച്ചു. ജോണിനെ പുരസ്കാരം തേടിയെത്തിയത് മരണാനന്തര ബഹുമതിയായാണ്. പതിനെട്ടാം വയസ്സില്‍ അഞ്ചു ഗ്രാമി പുരസ്കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞ വര്‍ഷത്തെ ഗ്രാമി വേദിയില്‍ തിളങ്ങിയ ബില്ലി ഐലിഷ് ഇത്തവണയും പുരസ്‌കാരം നേടി. ‘നോ ടൈം ടു ഡൈ’ എന്ന ആല്‍ബത്തിനാണ് പുരസ്കാരം ലഭിച്ചത്.