ഗ്രേസ് ആന്റണി, ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം എത്തുന്നത്. അതിനു ശേഷം ജോർജേട്ടൻസ് പൂരം, ലക്ഷ്യം, തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്രേസ് പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്ന് എത്തിയിരിക്കുയാണ് ഗ്രേസ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
എങ്ങനെയാണ് വ്യാജ ഓഡിഷനും യഥാർത്ഥ ഓഡിഷനും തിരിച്ചറിയുക എന്ന് ചോദിച്ചപ്പോൾ റിയൽ ഓഡീഷനാണെങ്കിൽ അഭിനയിക്കേണ്ട സീൻ അവർ തരുമെന്നും ഫേക്കാണെങ്കിൽ നമ്മളോട് ഇഷ്ടമുള്ളത് അഭിനയിക്കാൻ പറയുകയാണ് ചെയ്യുകയെന്നും എന്നാണ് ഗ്രേസ് പറയുന്നത്. പിന്നാലെയാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തുന്നത്. ഒരിക്കൽ ഓഡീഷന് പോയിട്ട് അവിടെ നിന്നും തന്നെ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ടെന്നും കരഞ്ഞു കൊണ്ടാണ് അന്ന് ഇറങ്ങി പോന്നതെന്നുമാണ് ഗ്രേസ് പറയുന്നത്. ഫേക്ക് ഓഡീഷനാണെങ്കിൽ എന്തെങ്കിലും ചെയ്യാൻ അറിയുന്നത് ചെയ്യാൻ പറയും. പക്ഷെ റിയൽ ഓഡീഷന് നമുക്ക് കൃത്യമായിട്ട് അഭിനയിക്കേണ്ട സീൻ അവർ തരും. ഹാപ്പി വെഡിങ്ങിന്റെ ഫസ്റ്റ് ഓഡീഷനിൽ അങ്ങനെയാണ് ഉണ്ടായത്. അത് കഴിഞ്ഞ എന്റെ സെക്കന്റ് ഓഡീഷന് ചെന്നപ്പോൾ ആദ്യം എന്നെക്കുറിച്ച് പറയാൻ പറഞ്ഞു. അത് കഴിഞ്ഞപ്പോൾ എനിക്ക് അറിയാവുന്ന എന്തെങ്കിലും ചെയ്യാൻ പറഞ്ഞു.
അപ്പോഴാണ് നാടകം ചെയ്യുന്നത് കൊണ്ട് അതിലെ ഒരു സീൻ ഞാൻ അഭിനയിച്ചത്. ഗ്രേസ് പറയുന്നു. താൻ സ്‌കൂളിൽ അഭിനയിക്കുകയും മികച്ച നടിക്കുള്ള സമ്മാനം നേടുകയും ചെയ്ത നാടകത്തിലെ ഭാഗമായിരുന്നു ഗ്രേസ് അഭിനയിച്ചത്. ഞാൻ ഇത് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഓഡീഷൻ ചെയ്യുന്ന ആൾ പെട്ടെന്ന് നിർത്താൻ പറഞ്ഞു. എന്ത് ഡ്രാമാറ്റിക് ആണ്, എന്ത് ഓവറാണെന്നൊക്കെ എന്നെ നോക്കി പറഞ്ഞു. ഞാൻ ആകെ ടെൻഷനായി. സാർ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് തന്നില്ലെന്ന് ഞാൻ അവരോട് പറഞ്ഞു ഗ്രേസ് പറയുന്നു.