സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ ആരും എന്നെ അറിയാതെ പോയേനെ! ഗ്രേസ് ആന്റണി പറയുന്നു!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ മുൻ നിരയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി എന്ന് തന്നെ പറയാം. ഇപ്പോഴിതാ തൻെറ ആദ്യ ചിത്രമായ ഹാപ്പി വെഡിങിലെ പാട്ടിനെക്കുറിച്ച് പറയുകയാണ് ഗ്രേസ്. സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്നു തുടങ്ങുന്ന ഗാനം ഇല്ലായിരുന്നെങ്കില്‍ തന്നെ ആരും അറിയാതെ പോയേനെ എന്നാണ് താരം പറയുന്നത്. താന്‍ തന്നെയാണ് ആ പാട്ട് സെലക്ട് ചെയ്തതെന്നും മറ്റൊരു പാട്ടാണ് ആദ്യം പാടാന്‍ ഇരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Grace Antony Age, Height, Weight, Body, Wife or Husband, Caste, Religion,  Net Worth, Assets, Salary, Family, Affairs, Wiki, Biography, Movies, Shows,  Photos, Videos and More

ഗ്രേസ് ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ, സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും എന്നെ അറിയാതെ പോയേനെ. ഞാന്‍ തന്നയാണ് ആ പാട്ട് സെലക്ട് ചെയ്തത്. എനിക്ക് ആ പാട്ട് എടുക്കണമെന്നു തോന്നി ഡയറക്ടറോട് പറഞ്ഞു. ഹരിമുരളീരവമായിരുന്നു ആദ്യം പാടാനിരുന്ന പാട്ട്. പക്ഷേ ആ പാട്ട് ഞാന്‍ പാടുമെന്ന് എനിക്ക് തോന്നിയില്ല.അങ്ങനെയാണ് ഡയറക്ടറോട് പറയുന്നത്. ഏത് പാട്ടാണ് പാടുന്നതെന്ന് ചോദിച്ചു. പുതിയ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ പാട്ടാണെന്നും പറഞ്ഞപ്പോള്‍ പാടാന്‍ പറഞ്ഞു. പാട്ട് പാടിക്കൊടുത്തു. എന്നാല്‍ അങ്ങനെയൊരു പാട്ട് അവരാരും കേട്ടിട്ടില്ല. അങ്ങനെയാണ് സിനിമല്‍ രാത്രി ശുഭരാത്രി പാടുന്നത്.

Grace Antony Wiki, Age, Family, Movie List, Photos Biography

മജു സംവിധാനം ചെയ്യുന്ന അപ്പന്‍ ആണ് ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. സണ്ണി വെയ്‌നാണ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മജുവിനൊപ്പം ജയ കുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന തൊടുപുഴയില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം.

Related posts