വിവാഹം കഴിഞ്ഞോ? ആ ഫോട്ടോയിലെ സത്യാവസ്ഥയെന്ത്? മനസ്സ് തുറന്ന് ഗോവിന്ദ് പത്മസൂര്യ!

അവതാരകനായും നടനായുമൊക്കെ വളരെയധികം ജനശ്രദ്ധ നേടിയ ഒരു താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് താരം വിവാഹിതനായി എന്ന വാർത്തയാണ്. കൂടാതെ മാലയിട്ട് വധുവിനോടൊപ്പം നിൽക്കുന്ന ഫോട്ടോയും ഇതിനോടകം പ്രചരിച്ചിരുന്നു. ഫോട്ടോയുംകൂടെ വന്നതോടെ ഈ വാർത്ത ശരിയാണെന്നാണ് ആളുകൾ മനസിലാക്കുന്നത്. ടെലിവിഷന്‍ ഷോയില്‍ വിധികര്‍ത്താവായി ജിപിയ്‌ക്കൊപ്പമുള്ള നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള ചിത്രമാണ് വൈറലായത്. ഇപ്പോൾ ജിപി തന്നെ വിവാഹവാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഈ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന റിയാലിറ്റി ഷോയിലെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി എടുത്തതാണെന്നും ഇത് വെച്ചാണ് സോഷ്യല്‍ മീഡിയ എന്റെ വിവാഹം ആഘോഷമാക്കുന്നത് എന്നും എന്നാൽ താനിപ്പോഴും ക്രോണിക് ബാച്ചിലറാണെന്നും ജിപി വ്യക്തമാക്കി. പലതവണയായി എന്റെ ഒരുപാട് സുഹൃത്തുക്കളുമായി ചേര്‍ത്ത് എന്റെ പ്രണയകഥ പ്രചരിച്ചിട്ടുണ്ടെന്ന് ജിപി പറയുന്നു. എന്റെ വിവാഹക്കാര്യം ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ ഞാന്‍ നേരിട്ട് അറിയിക്കുന്നതാണ്. സമയമാവുമ്പോൾ ഞാന്‍ തന്നെ എന്റെ ആളെ പരിചയപ്പെടുത്താം എന്നും ജിപി പറഞ്ഞു. പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം ഇതോടെ അവസാനമായിരിക്കുകയാണ്.

ജിപിയും ഡിപി എന്ന് വിളിക്കുന്ന ദിവ്യ പിള്ളയും മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളാണ്. കൂടാതെ ഇവര്‍ക്കൊപ്പം അവതാരകരായ ജീവ ജോസഫും ഭാര്യ അപര്‍ണ തോമസും ഉണ്ട്. യൂട്യൂബ് ചാനലിലൂടെ നാല് പേരും ഒന്നിച്ച് അവധി ദിവസങ്ങളിൽ നടത്താറുള്ള യാത്രകളും മറ്റുമൊക്കെ പങ്കുവെക്കാറുമുണ്ട്. എന്തായാലും ആരാധകര്‍ ജിപിയുടെ വിവാഹത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായി.

Related posts