വിവാഹ തീയതി പ്രഖ്യാപിച്ച് പ്രേക്ഷകരുടെ സ്വന്തം ജാനി!

ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്. ഇപ്പോഴിതാ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയിരിക്കുകയാണ് താരം, വാക്കുകളിങ്ങനെ, കല്യാണ സാരിയിൽ വരന്റെയും വധുവിന്റെയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേർത്ത വീഡിയോ പങ്കുവച്ചുകൊണ്ട് ആണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയിരിയ്ക്കുന്നത്. നവംബർ 24 ന് ഗൗരി മനോജിന് സ്വന്തമാവും.

സ്വാസിക അവതാരകയായി എത്തിയ റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ ഗൗരി അതിഥിയായി എത്തിയിരുന്നു. വിവാഹത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് പ്രതിശ്രുത വരനെ കുറിച്ചും വൈകാതെ വിവാഹം ഉണ്ടാവുമെന്നുമൊക്കെ നടി വെളിപ്പെടുത്തിയത്. അറേഞ്ച്ഡ് മ്യാരേജ് ആണോന്ന് ചോദിച്ചാൽ ആദ്യം ആലോചനയുമായി വന്നത് എന്റെ അടുത്ത് തന്നെയാണ്. ആ സമയത്ത് ഞാൻ കല്യാണം വേണോ വേണ്ടയോ എന്നൊക്കെ ആലോചിച്ച് ഇരിക്കുകയായിരുന്നു. എന്റെ സ്വഭാവം വെച്ചിട്ട് നമുക്ക് ഒരാളെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് കല്യാണം വേണ്ട എന്നആറ്റിറ്റിയൂഡിൽ പോയി കൊണ്ടിരിക്കുകയായിരുന്നു.

പിന്നെ ആൾക്ക് എന്റെ ക്യാരക്ടർ നന്നായി മനസിലായിട്ടുണ്ട്. ഞാൻ അങ്ങനെ ആശ്രയിച്ച് നിൽക്കുന്ന സ്വഭാവമല്ല. അത് എന്റെ പോരായ്മ ആണോന്ന് ചോദിച്ചാൽ ചിലപ്പോൾ അങ്ങനെ ആയിരിക്കും. അത് ഞാൻ പറഞ്ഞിരുന്നു. എനിക്ക് എന്റെ എല്ലാ ഇഷ്ടങ്ങളും കളഞ്ഞ് ജീവിക്കാൻ പറ്റില്ല. ഞങ്ങൾ വീട്ടിൽ രണ്ട് പെൺകുട്ടികളാണ്. അതുകൊണ്ട് എനിക്ക് അച്ഛനെയും അമ്മയെയും ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. ആ കാര്യമായിരുന്നു എന്റെ ഉത്കണ്ഠ. വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നിലും അതായിരുന്നു. ഈ പ്രൊപ്പോസൽ വന്നപ്പോൾ തന്നെ ഞാൻ ആദ്യം പറഞ്ഞത് ഇതാണ്. എനിക്ക് ഇഷ്ടമുള്ള ഇടത്ത് നിൽക്കാം. അത് തന്റെ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പതിനഞ്ച് ദിവസം ഇവിടെയും ബാക്കി പതിനഞ്ച് ദിവസം അവിടെയുമായി നിൽക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ അല്ലാതെ എനിക്ക് പറ്റില്ല. അവരൊറ്റയ്ക്ക് നിൽക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. ആ നിബന്ധന പുള്ളിക്കാരൻ സ്വീകരിച്ചു. സാധാരണ ആരും അത് സ്വീകരിക്കില്ല.

Related posts