ആരൊക്കെയോ ചേര്‍ന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കി ! അഭിനയ ജീവിതത്തിൽ നേരിട്ട ആ പ്രശ്നത്തെ കുറിച്ച് ഗൗതമി!

ഗൗതമി നായര്‍ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. സെക്കന്‍ഡ് ഷോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രത്തിലൂടെയാണ് ഗൗതമി മലയാള സിനിമയില്‍ അരങ്ങേറുന്നത്. ശേഷം ഡയമണ്ട് നെക്ലസ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം ശ്രദ്ധേയയായത്. തുടർന്ന് താരം ചുരുങ്ങിയ ചിത്രങ്ങൾ ചെയ്തുവെങ്കിലും പിന്നീട് അങ്ങോട്ട് ഗൗതമിയെ ചിത്രങ്ങളിലൊന്നും കാണാതായി. ഇപ്പോള്‍ താരം തന്നെ ഇതിനെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Wedding Pics: Gauthami Nair gets hitched to Malayalam director Srinath |  Bollywood News – India TV

താന്‍ എവിടെയും പോയിട്ടില്ലെന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ പഠനത്തിന്റെ ഭാഗമായി തിരക്കിലായിരുന്നെന്നും അതിനര്‍ഥം സിനിമ വിട്ടെന്നല്ലെന്നും ഗൗതമി പറയുന്നു. താന്‍ അഭിനയം നിര്‍ത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നു. അഭിനയിക്കില്ലെന്നോ അഭിനയം നിര്‍ത്തിയെന്നോ ആരോടും താൻ പറഞ്ഞിട്ടില്ല. പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കിയെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

gauthami nair photoshoot: actress director gauthami nair latest photoshoot  | Samayam Malayalam Photogallery

നല്ല സിനിമകള്‍ വരാത്തതു കൊണ്ട് ഞാന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നേയുള്ളൂ. ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാന്‍ ഇനി അഭിനയിക്കില്ലെന്ന തരത്തില്‍ സിനിമയിലുള്ളവര്‍ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേര്‍ന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാന്‍ എന്നും ഗൗതമി പറഞ്ഞു.

Related posts