ഗൗതമി നായര്‍ മലയാളികളുടെ പ്രിയനടിയാണ്. താരം മലയാളസിനിമയിൽ എത്തിയത് സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ്. താരം കൂടുതൽ ശ്രദ്ധ നേടിയത് ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ്. സെക്കന്‍ഡ് ഷോ എന്ന ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രത്തിൽ നായികയായാണ് ഗൗതമി എത്തിയത്. പിന്നീട് ഫഹദ് ഫാസിലിന്റെ നായികയായി ഡയമണ്ട് നെക്ലസിലും താരം തിളങ്ങി. എന്നാല്‍ അതിനുശേഷം താരം വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തന്റെ സഹതാരങ്ങളെ കുറിച്ചും സംവിധായകരെ കുറിച്ചും സംസാരിക്കുകയാണ് ഗൗതമി.
ദുല്‍ഖറിനെ കുറിച്ച് പെട്ടെന്ന് മനസില്‍ വരുന്നത് ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ് എന്ന് ഗൗതമി പറയുന്നു. ലാല്‍ജോസിനെ കുറിച്ചുളള ചോദ്യത്തിന് ലാലു അങ്കിള്‍ ഇന്നോവേഷനല്‍ ആയിട്ട് വേറൊരു ഡയമെന്‍ഷനില്‍ ചിന്തിക്കുന്ന ആളാണെന്ന് നടി പറയുന്നു. അദ്ദേഹത്തിന്‌റെ പണ്ടത്തെ സിനിമയും സ്റ്റോറിയും ഒകെ നോക്കുകയാണെങ്കില്‍ എന്തെങ്കിലുമൊരു തരത്തില്‍ വ്യത്യാസം അല്ലെങ്കില്‍ എക്‌സ് ഫാക്ടര്‍ അതില്‍ കാണും എന്നും താരം പറഞ്ഞു.
ഫഹദ് ക്യാമറ ഓണാക്കി കഴിഞ്ഞാല്‍ വേറൊരു ആളായി മാറും. അദ്ദേഹം പൂര്‍ണമായും കഥാപാത്രമായി മാറും. സംവൃത ചേച്ചി തമാശകളൊക്കെ പറയുന്ന ആളാണ്. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. നല്ല ഫ്രണ്ട്‌ലി ആണ്. കുറെ കാര്യങ്ങള്‍ ചേച്ചി ഉപദേശമായിട്ട് പറയേണ്ട സമയത്ത് പറഞ്ഞ് തന്നിട്ടുണ്ട് എന്നും താരം പറഞ്ഞു. നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ക്യാംപസ് ഡയറി ആണ്.