കയ്യില്‍ വീണയും ശൂലവും, ദുര്‍ഗാദേവീയായി തിളങ്ങി ‘പൗര്‍ണ്ണമി തിങ്കളിലെ ഗൗരി കൃഷ്ണ’

BY AISWARYA

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗൗരി കൃഷ്ണ. ‘പൗര്‍ണ്ണമി തിങ്കള്‍’ പരമ്പരയിലെ പൗര്‍ണ്ണമിയെന്ന കഥാപാത്രം ഗൗരിയെ ഏറെ പ്രശസ്തയാക്കി. ഇപ്പോഴിതാ, നവരാത്രി കാലത്ത്
സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ലക്ഷ്മിയായും സരസ്വതിയായും ദുര്‍ഗ്ഗാദേവിയായുമൊക്കെ വേഷപ്പകര്‍ച്ച നടത്തുകയാണ് ഗൗരി കൃഷ്ണ.

നവ ദുര്‍ഗ്ഗ കണ്‍സെപ്റ്റിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ചുവന്ന കാഞ്ചീപുരം സാരിയും സില്‍ക്ക് ബ്ലൗസുമാണ് ഗൗരി ധരിച്ചിരിക്കുന്നത്. ദിവസങ്ങളോളം വ്രതമിരുന്നതിനു ശേഷമാണ് ഗൗരി ഫോട്ടോഷൂട്ടിനായി ദേവീ വേഷം അണിഞ്ഞതെന്ന് ഷൂട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ച നീതു വൈശാഖ് പറയുന്നു. എന്തായാലും ഫോട്ടോഷൂട്ടിനെ സോഷ്യല്‍മീഡിയ ഗംഭീരമാക്കുന്നുണ്ട്.

ഭക്തിയും കലയും ആത്മാര്‍പ്പണവും ഒന്നിച്ചു ചേര്‍ന്ന ഒരു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തപ്പോള്‍ ക്യാമറാമാന്‍ ആനന്ദ് കോവളം നിര്‍ദേശിച്ച പേര് ഗൗരി കൃഷ്ണയെ തന്നെയായിരുന്നു… ഭഗവത് ചൈതന്യവും ഭക്തിയും ഏറെയുളള ഗൗരി ഈ ഷൂട്ടിനു വേണ്ടി ദിവസങ്ങളോളം വ്രതമിരുന്നു….ഒപ്പം ഞങ്ങളും..ദേവീക്കായി ഞാന്‍ ഒരുക്കിയത് ചുവന്ന കാഞ്ചീപുരം
സാരിയും സില്‍ക്ക് ബ്ലൗസും ആയിരുന്നു. അവയിലുടനീളം ഹാന്‍ഡ് വര്‍ക്കിന്റെ പ്രൗഡിയും മേക്കപ്പ് ചെയ്യാന്‍ ടിന്റു ഭദ്രനെ പോലെ എന്നാണ് ഷൂട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച നീതുവൈശാഖ് ഗൗരി കൃഷ്ണയുടെ ചിത്രങ്ങളോടപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Related posts