വിവാഹത്തെ കുറിച്ച് ഏകദേശം ഒക്കെ തീരുമാനം ആയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാനത് വെളിപ്പെടുത്തുന്നില്ല! പ്രേക്ഷകരുടെ പ്രിയപ്പെട്ട പൗർണമി പറയുന്നു!

ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്.

No photo description available.

ഇപ്പോളിതാ താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറലാവുന്നത്, മുപ്പത്തിരണ്ട് വയസായിട്ടും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നായിരുന്നു അവതാരകൻ ഗൗരിയോട് ചോദിച്ചത്. അയ്യോ അത്രയും പ്രായമൊന്നും എനിക്ക് ആയിട്ടില്ല. ഇരുപത്തിയേഴ് വയസാണിപ്പോളെന്ന് നടി പറയുമ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നായി അവതാരകൻ. ‘വിവാഹത്തെ കുറിച്ച് ഏകദേശം ഒക്കെ തീരുമാനം ആയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാനത് വെളിപ്പെടുത്തുന്നില്ല’. വിവാഹം എന്ന് പറയുന്നത് അത്രയും പേഴ്‌സണൽ ആയിട്ടുള്ള കാര്യമാണ്. ജാതകവും മറ്റ് കാര്യങ്ങളുമൊക്കെ നോക്കേണ്ടതായിട്ടുണ്ട്.

May be an image of 2 people, people standing and indoor

അതുകൊണ്ടാണ് ഇപ്പോൾ കൂടുതലൊന്നും പറയാത്തത്. വിവാഹശേഷം വീണ്ടും അഭിമുഖം തരാം. എന്തായാലും അധികം വൈകാതെ അതേ കുറിച്ചുള്ള കാര്യങ്ങൾ അനൗൺസ് ചെയ്യും. വിവാഹം വലിയ ചടങ്ങായി നടത്താനൊന്നും എനിക്ക് ആഗ്രഹമില്ലെന്നാണ് ഗൗരി പറയുന്നത്. എന്തായാലും വൈകാതെ ഗൗരി കൃഷ്ണ കൂടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമെന്നാണ് നടിയുടെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

Related posts