എനിക്ക് ആരേയും നോക്കുന്ന സ്വഭാവമൊന്നുമില്ല. തിരിച്ചു പറയും. അതുകൊണ്ട് അഹങ്കാരി എന്ന പേര് വീണിട്ടുണ്ട്! ഗൗരി മനസ്സ് തുറക്കുന്നു!

ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്. കുറച്ചു ദിവസം മുൻപാണ് താരം വിവാഹിതയായത്. ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ അഭിനയ ജീവിതത്തിന്റെ തുടക്കത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഗൗരി. മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ്‌സ് പോലുള്ള കാര്യങ്ങളൊക്കെയുണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ അന്നും ഇന്നും ഇങ്ങനെ തന്നെയാണ്. അതിനൊന്നും നിൽക്കാത്തയാളാണെന്ന് മനസിലായപ്പോൾ സെറ്റിൽ വച്ച് അപമാനിച്ച സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്.

എനിക്ക് അന്നും ആരേയും നോക്കുന്ന സ്വഭാവമൊന്നുമില്ല. സെറ്റിൽ വച്ച് തന്നെ തിരിച്ചു പറയും. അതുകൊണ്ട് അഹങ്കാരി എന്ന പേര് വീണിട്ടുണ്ട്. പക്ഷെ അതിൽ എനിക്ക് വിഷമമൊന്നുമില്ല. വന്ന സമയത്ത് പതിനെട്ട് പത്തൊമ്പത് വയസേയുള്ളൂ. അന്നും ബോൾഡായിരുന്നുവെങ്കിലും ഇന്നത്തേത് പോലെയായിരുന്നില്ല. അതിനാൽ പരസ്യമായി അപമാനിക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. എന്റെ വസ്തമൊക്കെ എടുത്തെറിഞ്ഞ സംഭവമൊക്കെയുണ്ടായിട്ടുണ്ട്. പക്ഷെ പുള്ളി ഒന്നേ ചെയ്തതയേുള്ളൂ. പിന്നെ ചെയ്തിട്ടില്ല. പുള്ളിയെ പിന്നെ ഇൻഡസ്ട്രിയിൽ കണ്ടിട്ടില്ല. രാത്രി ഒരുമണിയ്ക്ക് ഫോൺ വിളിക്കും. എനിക്ക് രാത്രി പത്ത് മണിക്ക് ശേഷം ഫോണിൽ വിളിച്ചാൽ എടുക്കാറില്ല. രാത്രി പത്ത് മണിക്ക് ശേഷം ഗൗരിയെ വിൡച്ചാൽ തെറി കേൾക്കുമെന്ന് ആനന്ദേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അന്ന് വന്ന സമയമായിരുന്നു. ഞാനൊന്നു കാലുറപ്പിച്ച ശേഷം അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തുടക്കത്തിലെ കാര്യമാണ് പറയുന്നത്. വിളിച്ചോണ്ടിരിക്കും. ഒടുവിൽ എടുത്തപ്പോൾ ഇത്തരത്തിലുള്ള മോശം സംസാരം വന്നു. അതോടെ ഞാൻ ഫോൺ കട്ട് ചെയ്തു. പിറ്റേദിവസം വന്ന് നിന്റെ അച്ഛൻ വലിയ ഇതാണെന്ന ഭാവമാണോ നിനക്കെന്ന് ചോദിച്ചു. വളരെ മോശമായിട്ടാണ് ചോദിച്ചത്. എന്റെ അച്ഛനെ എന്തിനാണ് പറയുന്നതെന്ന് ചോദിച്ചപ്പോൾ അതിന്റെ അഹങ്കാരമാണോ നിനക്കെന്ന് ചോദിച്ചു. ഒരിക്കലുമല്ല, താനിവിടെ സംവിധാനം ചെയ്യാൻ വന്നതാണെന്നും ഞാൻ അഭിനയിക്കാൻ വന്നതാണെന്നും ഇവിടെ നിന്നും പോയാൽ എനിക്ക് താനാരുമല്ലെന്നും പറഞ്ഞു. നായികയായിരുന്നുവെങ്കിലും തുടക്കത്തിൽ അത്ര എക്‌സ്‌പോഷർ കിട്ടിയിരുന്ന ആളല്ല ഞാൻ. എന്റെ ഈ സ്വഭാവം കാരണം ഒരുപാട് തവണ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ഞാൻ ചെയ്യുന്നതിൽ നൂറ് ശതമാനം ആത്മാർത്ഥ കാണിച്ചിട്ടുണ്ട്. സത്യസന്ധതയില്ലാത്തൊരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. തെറ്റായ മാർഗ്ഗം തിരഞ്ഞെടുത്തിട്ടില്ല. അതിനാൽ പെട്ടെന്നൊരു വളർച്ചയുണ്ടായിട്ടില്ല. ഏഴ് വർഷമെടുത്തു. അതേസമയം ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് മനോജ് പറയുന്നത്. പ്രതികരിക്കുകയോ മാനേജുമെന്റിനെ അറിയിച്ച് വിഷയത്തിൽ ഉടനൊരു പരിഹാരം കണ്ടെത്തുകയോ വേണം. എന്നാൽ മാത്രമേ അവർക്ക് ഭയമുണ്ടാവുകയും ഇനി ഇത്തരത്തിൽ പെരുമാറാതിരിക്കൂവെന്നും മനോജ് പറയുന്നുണ്ട്. കൂടാതെ അഭിനയിക്കാൻ പാഷനുണ്ടാകുന്നത് നല്ലതാണ്. അതിനായി കഠിനാധ്വാനം ചെയ്യാം. ആത്മവിശ്വാസമുണ്ടെങ്കിൽ അവസരം തേടിയെത്തുക തന്നെ ചെയ്യും. അല്ലാതെ സ്വന്തം ആത്മാഭിമാനം പണയം വെക്കുന്ന ഒന്നും ചെയ്യരുത്.

Related posts