എനിക്കൊരു ഉമ്മ തരാമോ എന്ന് അയാൾ ചോദിച്ചു! തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഗൗരി പറയുന്നു!

ഗൗരി കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ്. താരം ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഗൗരി മനസ് തുറന്നത് കുടുംബവിളക്ക് താരമായ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ്. കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും നടി തുറന്ന് പറഞ്ഞു.

ഗൗരി കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ, ‘ എനിക്ക് പതിനെട്ടോ പത്തൊന്‍പതോ വയസ്സേ ഉള്ളൂ അനിയത്തി എന്ന സീരിയല്‍ ചെയ്യുന്ന സമയത്ത്. അന്ന് ഞാനൊരു പെണ്‍കുട്ടിയാണ്. ഇന്ന് ഞാനൊരു സ്ത്രീയായി. അന്നൊക്കെ ആളുകള്‍ക്ക് മെസേജ് അയക്കുന്നത് എങ്ങനെയാണെന്നോ സംസാരിക്കേണ്ടത് എങ്ങനെയാണെന്നോ അറിയില്ലായിരുന്നു. അതുകൊണ്ട് മുതലെടുക്കാന്‍ പറ്റുന്ന ആളുകളും ഉണ്ടായിരുന്നു. അന്നെന്റെ കൂടെ കൂട്ടിന് അമ്മ വരുമായിരുന്നു. ഇന്ന് ഞാന്‍ സ്വതന്ത്ര്യയായൊരു സ്ത്രീയാണ്. എനിക്ക് അമ്മയില്ലെങ്കിലും മാനേജ് ചെയ്യാന്‍ പറ്റും. അന്ന് അമ്മ ഉണ്ടായിട്ട് വരെ സെറ്റിലൊരു പ്രശ്നം ഉണ്ടായി.

സ്‌ക്രീനില്‍ എന്നെ വലുതായി കാണുമെങ്കിലും ഞാന്‍ ചെറുതാണ്. എല്ലാവര്‍ക്കും കുട്ടിയാണല്ലോ എന്ന ചിന്തയുണ്ട്. പെട്ടെന്ന് ശരിയാക്കി എടുക്കാമെന്നാണ് അവര്‍ കരുതിയത്. ഒരാള്‍ സെറ്റില്‍ നിന്ന് എന്നെ സൈറ്റ് ഒക്കെ അടിച്ച് കാണിക്കും. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അത് കാണും. അന്ന് എന്റെ സ്വഭാവം അവന് അറിയില്ല. കുറച്ച് നേരം ഞാനത് കാര്യമാക്കിയില്ല. പിന്നെയും കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഭയങ്കരമായി റിയാക്ട് ചെയ്തു. അങ്ങനെ സെറ്റില്‍ അലമ്പായി. ആ സമയത്താണ് സെറ്റിലൊരാള്‍ ഭയങ്കര ഹീറോ ആയി വന്ന് എന്നെ സേഫ് ആക്കുകയും അവനെ തെറി വിളിക്കുകയുമൊക്കെ ചെയ്യുന്നത്. പിന്നെയാണ് അയാളുടെ യഥാര്‍ഥ സ്വഭാവം താന്‍ മനസിലാക്കിയത്. കുറച്ച് ദിവസം കഴിഞ്ഞ് രാത്രിയില്‍ എനിക്ക് പുള്ളിയുടെ മെസേജ് വന്നു. ഞാന്‍ പേര് പറയുന്നില്ല. എന്നെ ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്ത ആള്‍ കഴിച്ചോ കുടിച്ചോ എന്നൊക്കെ ചോദിച്ച് മെസേജ് അയക്കുകയാണ്. അപ്പോള്‍ രാത്രി ഒരു 9 മണി ഒക്കെ ആയിട്ടുണ്ടാവും. കിടന്നോ, അമ്മ ഉറങ്ങിയോ എന്നൊക്കെ പുള്ളി ചോദിച്ചു. അമ്മ ഉറങ്ങിയെന്ന് പറഞ്ഞപ്പോള്‍ ഒന്ന് പുറത്തേക്ക് വരാമോ എന്നായി. അന്ന് സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പുള്ളിക്കാരനും അവിടെ ഉണ്ട്. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒന്ന് പുറത്തേക്ക് വന്ന് എനിക്കൊരു ഉമ്മ തരാമോ എന്ന് ചോദിച്ചു. വളരെ പെട്ടെന്ന് ചോദിച്ചതാണ്. ഞാന്‍ കുട്ടി ആയത് കൊണ്ട് പേടിച്ച് മിണ്ടാതെ ഇരിക്കുമെന്ന് കരുതി.

പക്ഷേ ഇതിനുള്ള മറുപടി നിങ്ങളുടെ വീട്ടിലെ ഭാര്യയ്ക്ക് കൊടുക്കണമോ എന്ന് ഞാന്‍ ചോദിച്ചു. അതോടെ തമാശ പറഞ്ഞതാണ്, മോള് പേടിച്ച് പോയോ എന്നൊക്കെ ആയി. പിറ്റേ ദിവസം സെറ്റില്‍ പോയി എനിക്ക് പറയാന്‍ പറ്റുന്നവരോടൊക്കെ ഞാനിത് പറഞ്ഞു. അങ്ങനെ രണ്ട് മൂന്ന് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കത്തില്‍ മാത്രമേ ഇങ്ങനെയുള്ള അനുഭവങ്ങള്‍ വന്നിട്ടുള്ളു. പിന്നീട് ഇതുവരെ യാതൊരു പ്രശ്നവും ഇന്നും തനിക്കില്ല. പത്ത് മണിയ്ക്ക് ശേഷം അന്നും ഞാന്‍ ഫോണ്‍ വിളിക്കില്ല. ഞാനിതിപ്പോള്‍ പറഞ്ഞാല്‍ വിവാദം ആവുമോ എന്ന പേടി ഉണ്ട്.

Related posts