വിവാഹ നിശ്ചയം നടന്നില്ല, കാരണം ഇത്! മനസ്സ് തുറന്ന് ഗൗരി!

ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്.

No photo description available.

ജനുവരി 23 ന് വിവാഹ നിശ്ചയം ആയിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ നിശ്ചയം നടത്താൻ കഴിഞ്ഞില്ല. എന്തുകൊണ്ട് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് താരം. തന്റെ വിവാഹ നിശ്ചയം നടന്നില്ല എന്ന് ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തി ഗൗരി പറഞ്ഞു. ഞായറാഴ്ച ശക്തമായ ലോക്ക് ഡൗൺ ആയത് കൊണ്ട് മാത്രമല്ല, ചെറുക്കനും കൂട്ടർക്കും കൊവിഡ് പോസിറ്റീവും ആയി. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് വിവാഹ നിശ്ചയം മാറ്റി വച്ചത്. ഇനി എപ്പോഴാണ് എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്നും,

പുതിയ ഡേറ്റ് അറിയിക്കും എന്നും ഗൗരി പറഞ്ഞു. തീർച്ചയായും അന്ന് ഫോട്ടോയും പങ്കുവയ്ക്കുമെന്ന് ​ഗൗരി പറഞ്ഞു. വരനെ കുറിച്ചുള്ള വിവരങ്ങൾ അപ്പോഴും ഗൗരി പുറത്ത് വിട്ടില്ല. നിങ്ങൾക്ക് ആർക്കും അറിയുന്ന ആളല്ല എന്നാണ് പറയുന്നത്. അത്രയ്ക്ക് അധികം ലൈംലൈറ്റിൽ വന്നിട്ടില്ല. സീരിയൽ പിന്നണി പ്രവർത്തകൻ ആണ് എന്ന് മാത്രമായിരുന്നു ഗൗരിയുടെ പ്രതികരണം.

 

Related posts