ജാനുവിന് കോവിഡ്! പ്രാർത്ഥനയോടെ ആരാധകർ!

ഗൗരി ജി കിഷന്‍ തമിഴ് സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ്. ഇരു കൈകളും നീട്ടിയാണ് 96 എന്ന ചിത്രത്തിലെ ഗൗരി അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. നടി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിരിച്ചിരിക്കുകയാണ് നടി.

Gouri G Kishan biography, wiki, age, husband, movies, Photos

താൻ ഒരാഴ്ചയായി വീട്ടില്‍ ക്വാറന്റൈനിൽ കഴിയുകയാണെന്ന് ഗൗരി പറഞ്ഞു. എന്നാല്‍ ഗൗരി ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി കൊച്ചിയില്‍ വരികയും പങ്കെടുക്കുകയും ചെയ്തിരുന്നു. തന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു വരികയാണെന്നും ഗൗരി പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ എല്ലാവരോടും സുരക്ഷിതരായിരിക്കാനും ഗൗരി പറയുന്നുണ്ട്. സണ്ണി വെയ്‌നും, ഗൗരി ജി. കിഷനും നായികാനായകന്മാരാവുന്ന ചിത്രമാണിത്. ഏപ്രില്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിന്റെ പശ്ചാത്തലം മനുഷ്യനും അവന്റെ വളര്‍ത്തുനായയും തമ്മിലെ ബന്ധമാണ്.

Anugraheethan Antony teaser is all fun and romance

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രിന്‍സ് ജോയ് ആണ്. ഗൗരി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ്. ഗൗരി ഉന്നതവിദ്യാഭ്യാസം നേടിയത് ബാംഗ്ളൂരിൽ നിന്നുമാണ്.

Related posts