മോഡേണ്‍ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് പ്രിയപ്പെട്ട അഞ്ജലി!

ഗോപിക അനിൽ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ്. അഞ്ജലി എന്ന കഥാപാത്രമായി സാന്ത്വനം എന്ന പരമ്പരയിൽ തിളങ്ങി നിൽക്കുകയാണ് നടി. ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത് ബാലേട്ടനിൽ ബാലതാരമായി എത്തിയപ്പോൾ ആണ്. ഗോപികയുടെ സഹോദരി കീർത്തനയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അഭിനയ അരങ്ങേറ്റം. സ്‌കൂൾ കലോത്സവത്തിനു നാടകം, തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാൻസ് ഒക്കെയായി ഏറെ സജീവമായിരുന്നു നടി. 2003ല്‍ മാംഗല്യം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്കും എത്തി. പിന്നീട് ഉണ്ണിയാര്‍ച്ച, അമ്മത്തൊട്ടില്‍ എന്നീ സീരിയലുകളില്‍ അഭിനയിച്ചു.

കബനി എന്ന പരമ്പരയിലാണ് ആദ്യമായി നായികയായി ഗോപിക എത്തിയത്. പിന്നീട് ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലെ അഞ്ജലിയായി എത്തിയതോടെ താരത്തെ ആരാധകര്‍ ഏറ്റെടുത്തു. ഈ സീരയിലിലൂടെ നിരവധി ആരാധകരാണ് ഗോപികയ്ക്ക് സ്വന്തമായത്. നടന്‍ സജിന്‍ അവതരിപ്പിക്കുന്ന ശിവന്‍ എന്ന കഥാപാത്രത്തിന്റെ നായിക കഥാപാത്രമാണ് അഞ്ജലി.

ഇപ്പോള്‍ ഗോപികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. പരമ്പരയില്‍ എപ്പോഴും സാരിയില്‍ നാടന്‍ പെണ്‍കുട്ടിയായിട്ടാണ് ഗോപിക പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് താരത്തിന്റെ ലുക്ക് വൈറലായി മാറി. ഗോപിക സാരിയിലും മോഡേണ്‍ ലുക്കിലും ഒരുപോലെ സുന്ദരിയാണ് എന്നാണ് ആരാധകരില്‍ ഏറെയും കമന്റ് ചെയ്തത്.

Related posts