മലയാള സിനിമയുടെ അഭിഭാജ്യ ഘടകമാണ് ഗോപി സുന്ദർ എന്ന സംവിധായകൻ. മികച്ച ഒട്ടനവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് അദ്ദേഹം. മികച്ച സംവിധായകൻ എന്നതിനോടൊപ്പം തന്നെ വിവാദങ്ങളുടെ തോഴനാണ് ഗോപി സുന്ദർ. താരത്തിന്റെ വിവാഹ ജീവിതം ഇതിന് മുമ്പും വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അസഭ്യകമന്റുമായി എത്തിയ ആള്‍ക്ക് മറുപടി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഭാര്യ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്. ഗോപി സുന്ദറിനെ ചൊടിപ്പിക്കുന്ന രീതിയിലായിരുന്നു കമന്റ്. ഹായ് ഗോപിയേട്ടാ നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യയാണോ എന്നായിരുന്നു ഇയാളുടെ ചോദ്യം. ‘ആസ്‌ക്ക് യുവര്‍ ഡാഡ്’ എന്ന് തൊട്ടുതാഴെ ഗോപി സുന്ദര്‍ മറുപടി നല്‍കുകയും ചെയ്തു.
ഇത്തരക്കാര്‍ അര്‍ഹിക്കുന്നത് ഈ മറുപടി തന്നെയാണെന്നും എന്തും വിളിച്ചുപറയാമെന്ന് കരുതുന്ന ചിലരുണ്ടെന്നും അവര്‍ക്കുള്ള മറുപടി ഇതുതന്നെയാണെന്നും ചിലര്‍ എഴുതി. ഗോപി സുന്ദറിന്റെ ഭാര്യ അഭയ ഹിരണ്‍മയിയുടെ ജന്മദിനമായിരുന്നു ഇന്ന്. അഭയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താജ്മഹലിന് മുന്നിലിരിക്കുന്ന ചിത്രമായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റു ചെയ്തത്.