അമൃത സുരേഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. മ്യൂസിക് റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം കേരളക്കരയിൽ ശ്രദ്ധി നേടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമ താരം ബാലയെ അമൃത വിവാഹം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞിരുന്നു. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്.
ഇപ്പോളിതാ ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കുകയാണ് താര ദമ്പതികൾ. ക്ഷേത്രത്തിനുള്ളിൽ കൈയ്യിൽ പൂമാലയും പിടിച്ചുനിൽക്കുന്നു ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യൽമീഡിയയിൽ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു വർഷം എന്ന് കുറിച്ച് ഹാർട്ട് ഇമോജിയും ഉൾപ്പെടുത്തിയാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയത്.
2022 മേയിൽ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’, എന്നായിരുന്നു നൽകിയിരുന്ന ക്യാപ്ഷൻ. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും പുറത്തുവന്നു. ഒപ്പം വിമർശനങ്ങളും. ഒടുവിൽ അമൃതയും ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു.