അപ്പോൾ ആ വഴിയിൽ കാണാം! അമൃതയുടെ പോസ്റ്റിന് മോശം കമെന്റ് ഇട്ടയാൾക്ക് കിടിലൻ മറുപടിയുമായി ഗോപി സുന്ദർ!

മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ്‌ അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ​

ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ‌ വിമർശനവുമായെത്തിയിരുന്നു. അമൃത സുരേഷും ​ഗോപി സുന്ദറും പഴനിയിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. ഇരുവരും പൂമാല അണിഞ്ഞ് ആണ് ചിത്രത്തിൽ ഉള്ളത്. പളനി മുരുഗനിക്ക് ഹരോ ഹരാ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഇത്തവണയും ചിത്രത്തിന് താഴെ ഗോപി സുന്ദറിനേയും അമൃതയേയും വിമർശിച്ചുള്ള കമന്റുകളുമുണ്ടായിരുന്നു. താലികെട്ടിയ സ്വന്തം ഭാര്യയേയും സ്വന്തം മക്കളേയും തള്ളിക്കളഞ്ഞ് കണ്ടവളുമാരുടെ കൂടെ കൂത്താട്ട് നാടകം കളിക്കുന്ന ഇവനൊക്കെ നാളെ പെരുവഴി തന്നെയാണ് ശരണം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അപ്പോ ആ വഴിയിൽ കാണാമെന്നായിരുന്നു ഗോപി സുന്ദർ കമന്റിന് മറുപടി നൽകിയത്.

Related posts