സംഗീത പുരസ്‌കാര വേദിയിൽ ശ്രദ്ധാകേന്ദ്രമായി അഭയ ഹിരണ്മയിയും ഗോപി സുന്ദറും !

ഒരുപാട് ആരാധകവൃന്ദം ഉള്ള ഒരു സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ.ഗോപി സുന്ദറും ഗായികയും ഗോപി സുന്ദറിന്റെ പങ്കാളിയുമായ അഭയ ഹിരൺമയിയും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ജോഡികൾ ആണ്. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അഭയ ഹിരൺമയി ഒരു സംഗീത പുരസ്ക്കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഈ ചിത്രങ്ങൾക്ക് അഭയ , ‘സംഗീത പുരസ്ക്കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾ ‘ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കടും നീല സ്യൂട്ടിൽ ഗോപി സുന്ദറിൽ എത്തിയപ്പോൾ മഞ്ഞ നിറത്തിലുള്ള സെക്സി ലുക്കിലുള്ള ഗൗൺ ആയിരുന്നു അഭയ അണിഞ്ഞിരുന്നത്.

അഭയ അടുത്തിടെ വിജയ് ചിത്രമായ മാസ്റ്ററിലെ ‘ വാത്തി കമിങ്ങ്‌ ‘എന്ന ഹിറ്റ് ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഗോപി സുന്ദറും കൈകൾ കൊണ്ട് താളം പിടിച്ചു ഒപ്പം ഉണ്ടായിരുന്നു. ഈ വീഡിയോക്ക് അഭയ നൽകിയിരിക്കുന്ന ക്യാപ്ഷൻ ‘ അദ്ദേഹത്തെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള എന്റെ പാഴയിപ്പോയ ശ്രമം ‘എന്നായിരുന്നു.

ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയ ഒന്നായിരുന്നു ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇരുവരും വിമർശനകൾക്ക് ഒന്നും സ്ഥാനം കൊടുക്കാതെ ജീവിതം ആസ്വദിക്കുകയാണ്. ഇരുവരും നിരവധി തവണ സംഗീത ജീവിതത്തിലും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ നാകു പെന്റ നാകു ടാകാ, വിശ്വാസം അതല്ലേ എല്ലാം, മല്ലീ മല്ലീ ഇഡി റാണി രാജു, 2 കൺഡ്രീസ്,ജെയിംസ് ആൻഡ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭയ പാടിയിട്ടുണ്ട്.

Related posts