അച്ഛൻ ഇത്രയും കാലം തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്ന വേദനയുണ്ടായിരുന്നു പക്ഷേ! ഗോകുൽ സുരേഷ് പറയുന്നു!

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും അടങ്ങുന്നതാണ്. മകൻ ​ഗോകുലും സിനിമയിൽ സജീവമാണ്.

ഇപ്പോഴിതാ സുരേഷ് ഗോപി മകൻ ​ഗോകുൽ സുരേഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഓൺലൈൻ മാധ്യമത്തിന്റെ ഒരു പ്രോഗ്രാമിന് ഇടയിലാണ് അദ്ദേഹം മക്കളെക്കുറിച്ച് പറഞ്ഞത്. മക്കളുടെ അടുത്ത് ഫ്രീയായി ഇടപെടുന്ന ഒരു അച്ഛനാണ് താൻ. പക്ഷേ ഗോകുൽ എപ്പോഴും ഒരു ഫാൻ ബോയി സൺ ആയിട്ടാണ് തനിക്ക് തോന്നാറുള്ളത്. താൻ വരുന്നു എന്ന് പറഞ്ഞാൽ ആദ്യമേ എഴുന്നേറ്റ് നിൽക്കുന്ന പ്രകൃതമാണ് ഗോകുലിന്റേത്. എന്നാൽ മറ്റ് മൂന്ന് പേരും വിപരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോകുലിന്റെ സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇതുവരെ അങ്ങനെയൊന്നും ഇടപെട്ടിട്ടില്ലെന്നാണ് അദ്ദേഹം മറുപടി പറ‍ഞ്ഞത്.

എന്നാൽ ഗോകുൽ ഏതൊക്കെ പ്രൊജക്ട് ആണ് ചെയ്യുന്നതെന്നും ആരൊക്കെ ആയിട്ടാണ് അസോസിയേറ്റ് ചെയ്യുന്നതെന്നും തനിക്ക് അറിയണമെന്ന് മകനോട് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തന്നോട് നിനക്ക് പറയണ്ട എന്ന് തോന്നുകയാണെങ്കിൽ അത് അങ്ങനെ തന്നെ തന്നോട് പറയുകയും വേണം. തനിക്ക് ഇപ്പോഴാണ് അച്ഛാ സന്തോഷമായത്. അച്ഛൻ ഇത്രയും കാലം തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്ന വേദനയുണ്ടായിരുന്നു ഇപ്പോൾ അത് മാറി എന്നാണ് അതിന് ഗോകുൽ മറുപടി പറഞ്ഞത്.

Related posts