ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ! ഗോകുൽ സുരേഷ് മനസ്സ് തുറക്കുന്നു!

മലയാളത്തിന്റെ ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരപദവി നേടുമ്പോൾ തൊട്ടു പിന്നിലായി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. കമ്മീഷ്ണർ, ലേലം, ഏകലവ്യൻ, പത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ സൂപ്പർ താര പദവി കരസ്ഥമാക്കി. ഇന്നും മലയാള സിനിമയിലെ മികച്ച പോലീസ് വേഷങ്ങൾ സുരേഷ്‌ഗോപിയുടെ കഥാപാത്രങ്ങൾ തന്നെയാണ് എന്ന് പറയാം. എന്നാൽ പോലീസ് വേഷങ്ങൾക്ക് അപ്പുറ അബ്കാരിയും പ്ലാന്ററും കർഷകനുമൊക്കെയായി താരം എത്തിയപ്പോൾ മലയാളികൾ താരത്തെ കൈവിട്ടില്ല. സുരേഷ് ഗോപി എന്ന ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ അത്രത്തോളമാണ് മലയാളികൾക്ക് ഇഷ്ടം. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവാണ് അദ്ദേഹം. തൃശ്ശൂരിൽ നിന്ന് നിയമ സഭയിലേക് മത്സരിച്ച അദ്ദേഹം പരാജയപെട്ടു. എന്നാൽ എം പിയായി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ ആണ് തൃശൂരിന് ഉൾപ്പടെ ചെയ്തത്.

സുരേഷ് ​ഗോപിയെപ്പോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മകൻ ​ഗോകുൽ സുരേഷും. നിരവധി ചിത്രങ്ങളിലൂടെ ​ഗോകുൽ ഇതിനോടകം പ്രേക്ഷക മനസ് കീഴടക്കി കഴിഞ്ഞു. പിതാവിനെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്കൊക്കെ ​ഗോകുൽ കിടിലൻ മറുപടി നൽകാറുണ്ട്, ഇപ്പോളിതാ ​ഗോകുലിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. എത്ര വീണാലും നമ്മളൊരു മെത്തയിലോട്ടാണ് വീഴുന്നത്. അച്ഛനൊക്കെ നേരെ കോൺക്രീറ്റിലോട്ടാണ് വീണത്. എനിക്കാ മെത്തയുണ്ടെന്നുള്ള പ്രിവിലേജ് എപ്പോഴുമുണ്ട്. ഈ ജോലി ചെയ്യാതെ വെറുതെ വീട്ടിലിരുന്നാലും എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റും. കിട്ടുന്ന പൈസയൊന്നും ധൂർത്തടിച്ച് കളയുന്ന സ്വഭാവമൊന്നുമില്ല. തമിഴിൽ നിന്നും രണ്ടുമൂന്ന് അവസരങ്ങൾ വന്നിരുന്നു. എനിക്കതത്ര നല്ലതായി തോന്നിയില്ല. അതുകൊണ്ട് സ്വീകരിച്ചില്ല. തെലുങ്കും തമിഴും കന്നഡയുമൊക്കെ ചെയ്യാനിഷ്ടമുണ്ട്. ഞാൻ ബാംഗ്ലൂരിലാണ് പഠിച്ചത്. കന്നഡ അറിയാം. അച്ഛനെ സിനിമാക്കാരനായി കാണാനാണ് എനിക്കിഷ്ടം. അച്ഛനെന്തിനാണ് ബ്രേക്കെടുത്തതെന്ന് ഞാൻ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. എന്തിനാണ് ഇത്രയധികം വിമർശനങ്ങൾ കേൾക്കുന്നതെന്ന് ചോദിച്ചിരുന്നു. അമ്മ അത് അച്ഛനോട് ചോദിക്കുമായിരുന്നു. ഇഷ്ടമുള്ളത് അച്ഛൻ ചെയ്യട്ടെ എന്ന നിലപാടിലാണ് അമ്മ. അച്ഛനോട് ഞാനങ്ങനെ നേരിട്ടൊന്നും പറയാറില്ല. അദ്ദേഹത്തിന്റെ ഇഷ്ടം, അദ്ദേഹത്തിന്റെ തീരുമാനം.

വീട്ടു കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത് അമ്മയാണ്. ചേച്ചിയുടെ പേരിലുള്ള ട്രെസ്റ്റിന്റെ കാര്യങ്ങൾ ചെയ്യുന്നതും അമ്മയാണ്. ഞങ്ങളെയൊക്കെ നോക്കുന്നതൊക്കെ അമ്മയുടെ ചുമതലയാണ്. എന്റെ നല്ല പെരുമാറ്റം കാണുമ്പോൾ അച്ഛന്റെ മോനല്ലേ എന്ന് പറയുന്നത് ഞാൻ തിരുത്തിയിട്ടുണ്ട്. അമ്മയാണ് ഞങ്ങളെയൊക്കെ വളർത്തിയതെന്ന് പറയും. അച്ഛനും ഇപ്പോൾ അത് പറയാറുണ്ട്. ക്രെഡിറ്റ് കിട്ടാത്ത സൂപ്പർ താരമാണ് അമ്മ. വീട്ടിൽ കല്യാണ ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുന്നുണ്ട്. ഒരു കല്യാണം വീട്ടിൽ വന്നാൽ എത്ര തിരക്കുണ്ടാവുമെന്നത് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ. ചേച്ചി മരിച്ച് ഒന്നര വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. ഞങ്ങളുടെയൊരു ഗാർഡിയൻ എയ്ഞ്ചൽ പോലെയാണ് ചേച്ചി. എനിക്കെന്തെങ്കിലും വിഷമമൊക്കെ വന്നാൽ ഞാൻ ആകാശത്തേക്ക് നോക്കും. ഏതെങ്കിലും നക്ഷത്രം കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോയെന്ന്, അത് എന്റെ മാത്രം ചിന്തയാണ്. രണ്ടുമൂന്ന് കാര്യങ്ങൾ ഞാൻ പറഞ്ഞിട്ട് അതേപോലെ നടന്നിട്ടുണ്ട്. അത് ഏതാണെന്നൊന്നും പറയില്ല. പറഞ്ഞാൽ അതിന്റെ ഭംഗി പോവും.

Related posts