കാന്നബിസ് ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ് കഞ്ചാവ്. കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യയിലെ ‘ഇന്തോ-ആര്യന്മാരും’ പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുർവ്വേദഗ്രന്ഥങ്ങളിലും കഞ്ചാവ് മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു.
ഇപ്പോളിതാ കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനുള്ള നീക്കവുമായി ഗോവ. മരുന്ന് നിര്‍മാണത്തിനാവശ്യമായ കഞ്ചാവ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ഗോവ നിയമമന്ത്രി നിലേഷ് കാബ്രള്‍ പറഞ്ഞു. നിയമ നിര്‍മാണത്തിനുള്ള നിര്‍ദേശം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് പ്രതികരിച്ചത്.
മരുന്ന് നിര്‍മാണത്തിന് കഞ്ചാവ് കൃഷി അനുവദിക്കാനുള്ള നിര്‍ദേശമാണ് തനിക്ക് മുന്നില്‍ വന്നിട്ടുള്ളതെന്നും ഉത്പാദിപ്പിക്കുന്ന കഞ്ചാവ് മരുന്ന് നിര്‍മാണ കമ്ബനികള്‍ക്ക് നേരിട്ട് എത്തിക്കുകയായിരിക്കും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ‘മദ്യം ഉണ്ടാക്കുന്നതു പോലെ തന്നെ നിയമന്ത്രണ വിധേയമായായിരിക്കും ഇതും ഉത്പാദിപ്പിക്കുക. 1985ന് മുമ്ബൊന്നും ഇതിന് ഒരു വിലക്കും ഉണ്ടായിരുന്നില്ല’ -കാബ്രാള്‍ പറഞ്ഞു. ബാര്‍ ലൈസന്‍സ് പോലെതന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭാങ് എന്നറിയപ്പെടുന്ന കഞ്ചാവ് ഉല്‍പന്നം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അര്‍ബുദത്തിന്‍റെ അവസാനഘട്ടത്തിലടക്കം കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലും കാനഡയിലും ആസ്േട്രലിയയിലും കഞ്ചാവ് ഔദ്യോഗികമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രം എന്തിനാണ് അത് തടയുന്നതെന്നും മന്ത്രി നിലേഷ് പറഞ്ഞു.
ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം നിയമവകുപ്പ് പരിശോധിക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്‍റെ നിലപാട് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഗോവയെ തിന്‍മയുടെ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ഗോവ േഫാര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി പറഞ്ഞു.ഇത്തരം നീക്കങ്ങള്‍ നല്ല ടൂറിസ്റ്റുകെള ഗോവയില്‍ നിന്ന് അകറ്റുമെന്നും ലഹരിയടമകള്‍ മാത്രം ഗോവയിലെത്തുന്ന അവസ്ഥയുണ്ടാകുമെന്നും വിജയ് പറഞ്ഞു.
ഇപ്പോള്‍ ലഹരിയാണെങ്കില്‍ നാളെ വേശ്യാവൃത്തിയായിരിക്കും നിയമവിധേയമാക്കുക എന്നും അദ്ദേഹം പറഞ്ഞു. മരുന്ന് നിര്‍മാണത്തിന് മാത്രമാണ് കഞ്ചാവ് ഉപയോഗിക്കുക എന്ന് ഉറപ്പുവരുത്താന്‍ എന്ത് മാര്‍ഗമാണ് ഉള്ളത്. അങ്ങനെയൊരു സംവിധാനം ഉണ്ടാക്കിയാല്‍ പോലും അഴിമതിയുടെ പുതിയ കേന്ദ്രമായി മാറുകയായിരിക്കും ഫലമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നേരത്തെ, ഐക്യരാഷ്ട്രസഭയുടെ അത്യപകടകരമായ ലഹരികളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിന് അനുകൂലമായി ഇന്ത്യ നിലപാടെടുക്കുകയും വോട്ട് ചെയ്യുകയും ചെയ്തിരുന്നു.