മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം കൂടി. നടൻ ജികെ പിള്ള അന്തരിച്ചു!

മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം കൂടി. നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓർമയായത്. സീരിയൽ, സിനിമാ രംഗങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. രണ്ടാം ലോകമഹായുദ്ധത്തിൽ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജികെ പിള്ള. മലയാളസിനിമയിൽ ‘സ്ഥിരം വില്ലൻ പദവി’ നേടിയ ആദ്യനടൻ അദ്ദേഹമാണ്. 1958ൽ പുറത്തിറങ്ങിയ ‘നായരു പിടിച്ച പുലിവാലി’ലൂടെ വില്ലനിസത്തിനു തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 350ഓളം സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടക്കാലത്ത് അവസരം നഷ്ടമായ അദ്ദേഹം 2000 കാലഘട്ടത്തിൽ സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ചില സിനിമകളിൽ സ്വഭാവ വേഷങ്ങളിലും അഭിനയിച്ചു.

Related posts